ഇഞ്ച്വറി ടൈം ഗോളിൽ ജയിച്ച് ആഴ്സണൽ എഫ് എ കപ്പ് സെമിയിൽ

- Advertisement -

ആഴ്സണൽ എഫ് എ കപ്പ് സെമി ഫൈനൽ ഉറപ്പിച്ചു. ഷെൽഫീഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷെഫീഡ് യുണൈറ്റഡിനെ ആഴ്സണൽ തോല്പ്പിച്ചത്. ഇഞ്ച്വറി ടൈമിൽ സെബയോസ് നേടിയ ഗോളാണ് ആഴ്സണലിന് ജയം നൽകിയത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആഴ്സണൽ ആണ് കളിയിൽ ലീഡ് എടുത്തത്.

പെപെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ലീഡ് നൽകി. രണ്ടാം പകുതിയിൽ ഷെഫീൽഡിന്റെ തുടർ ആക്രമണങ്ങൾ ആഴ്സണൽ ഡിഫൻസിനെ വിറപ്പിച്ചു. 87ആം മിനുട്ടിൽ മക്ഗോൾഡ്റികിലൂടെ ഷെഫീൽഡ് അർഹിച്ച സമനിലയും നേടി. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയാണെന്ന് തോന്നിപ്പിച്ചു. എന്നാൽ ഒരു നിമിഷം ഡിഫൻസ് മറന്ന ഷെഫീൽഡിന് ആഴ്സണൽ പണി കൊടുത്തു.

91ആം മിനുട്ടിൽ സെബയോസിന്റെ ഒരു ഷോട്ട് ഡീൻ ഹെൻഡേഴ്സന്റെ കാലുകൾക്ക് ഇടയിലൂടെ വലയിൽ. ഈ ഗോൾ ആഴ്സണലിന്റെ വെംബ്ലി യാത്ര ഉറപ്പിച്ചു കൊടുത്തു.

Advertisement