അഞ്ചു താരങ്ങളെ സോൾഷ്യാർ വിൽക്കാൻ സമ്മതിച്ചാലെ സാഞ്ചോ യുണൈറ്റഡിൽ എത്തുകയുള്ളൂ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ലക്ഷ്യമാണ് ഡോർട്മുണ്ട് താരമായ സാഞ്ചോ. എന്നാൽ സാഞ്ചോയെ യുണൈറ്റഡ് സ്വന്തമാക്കണം എങ്കിൽ ടീമിൽ ഇപ്പോഴുള്ള ആവശ്യമില്ലാത്ത അഞ്ചു താരങ്ങക്കെ എങ്കിലും ഒഴിവാക്കണം എന്ന് ക്ലബ് ബോർഡ് പരിശീൽകൻ സോൾഷ്യാറിന് നിർദേശം നൽകി. ലിംഗാർഡ്, സാഞ്ചെസ്, സ്മാളിംഗ്, പെരേര, ജോൺസ് എന്നിവരെ വിൽക്കണം എന്നാണ് വുഡ്വാർഡ് സോൾഷ്യാറിനോട് പറയുന്നത്.

ഈ താരങ്ങൾ ഒക്കെ ക്ലബിന് വലിയ ശമ്പള ബാധ്യത ആണ് ഉണ്ടാക്കുന്നത്. ഇവരെ വിറ്റ് ശമ്പളം കുറച്ചാൽ സാഞ്ചോയ്ക്കായി ക്ലബ് ബിഡ് ചെയ്യും. ഏകദേശം 110 മില്യണാണ് സാഞ്ചോയ്ക്ക് വേണ്ടി ഡോർട്മുണ്ട് ആവശ്യപ്പെടുന്നത്‌. ഈ പറഞ്ഞ് അഞ്ചു താരങ്ങളെ ക്ലബ് വിൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഉയർന്ന വേതനമാണ് താരങ്ങൾ ആവശ്യപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആരും ഇവരെ വാങ്ങുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തൽ ആകും ക്ലബിന്റെ പ്രധാന പ്രശ്നം.

Advertisement