യൂറോപ്പ ലീഗ് സെമി ഫൈനൽ തീരുമാനമായി, കപ്പ് എവിടേക്ക്?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽന്റെ രണ്ടാം പാദവും അവസാനിച്ചതോടെ സെമി ഫൈനലുകൾ തീരുമാനമായി. ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ഹാം, ജർമ്മൻ ക്ലബുകളായ ലൈപ്സിഗ്, ഫ്രാങ്ക്ഫർട്ട്, സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എന്നിവരാണ് ഈ സീസൺ യൂറോപ്പ ലീഗ് സെമിയിലേക്ക് എത്തിയിരിക്കുന്നത്. ആദ്യ സെമിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ഫ്രാങ്ക്ഫർടിനെയും, രണ്ടാം സെമിയിൽ റേഞ്ചേഴ്സ് ലൈപ്സിഗിനെയും നേരിടും.

വെസ്റ്റ് ഹാം യുണൈറ്റഡ് ലിയോണിനെ രണ്ട് പാദങ്ങളിലായി 4-1ന്റെ അഗ്രിഗേറ്റ് സ്കോറിൽ മറികടന്നാണ് സെമിയിൽ എത്തിയത്. ഫ്രാങ്ക്ഫർട് ബാഴ്സലോണയെ അട്ടിമറിച്ചാണ് സെമിയിൽ എത്തിയത്. 4-3 എന്ന അഗ്രിഗേറ്റ് സ്കോറിലായിരുന്നു വിജയം. അറ്റലാന്റയെ മറികടന്നാണ് ലൈപ്സിഗ് എത്തിയത്. 3-1നായിരുന്നു ലൈപ്സിഗ് വിജയം. റേഞ്ചേഴ്സ് ആവട്ടെ 3-2ന് ബ്രാഗയെ ആണ് ക്വാർട്ടറിൽ മറികടന്നത്. ഏപ്രിൽ അവസാന വാരവും മെയ് ആദ്യ വാരവുമായി സെമി ഫൈനലുകൾ നടക്കും.