സന്തോഷ് ട്രോഫിക്ക് നാളെ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (16-04-2022) തുടക്കമാകും. രാവിലെ 9.30 ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മഴങ്ങും. ഗ്രൂപ്പ് എ യിലെ പഞ്ചാബും വെസ്റ്റ് ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും.

ടൂര്‍ണമെന്റിന്റെ ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ 16 ന് 7.00 മണിക്ക് പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യും. യു.എ. ലത്തീഫ് എം.എല്‍.എ. ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയാകും. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറയും. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയാകും.

ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി., അബ്ദുസ്സമദ് സമദാനി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പി.വി. അബ്ദുല്‍ വഹാബ് എം.പി., പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ., എ.പി. അനില്‍കുമാര്‍ എം.എല്‍.എ., കെ.ടി. ജലീല്‍ എം.എല്‍.എ, കെ.പി.എ. മജിദ് എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ, പി.വി. അന്‍വര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, പി. നന്ദകുമാര്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എം. ശിവശങ്കര്‍ ഐ.എ.എസ്(പ്രന്‍സിപ്പിള്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ്, ഗവ കേരള), ജെറോമിക് ജോര്‍ജ്ജ് ഐ.എ.എസ്(ഡയറക്ടര്‍ സ്‌പോര്‍ട്‌സ്), മേഴ്‌സി കുട്ടന്‍ (പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍), കെ.എം.എ. മേത്തര്‍ (കേരള ഫുട്‌ബോള്‍ അസോസിയേഷന്‍), ടോം ജോസ് (പ്രസിഡന്റ്, കെ.എഫ്എ), എം.കെ. റഫീഖ ( പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത്), വി.എം.സുബൈദ (ചെയര്‍പേഴ്‌സണ്‍, മഞ്ചേരി നഗരസഭ), മുജീബ് കാടേരി (ചെയര്‍മാന്‍ മലപ്പുറം നഗരസഭ), യു ഷറഫലി (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), എച്ച്പി. അബ്ദുല്‍ മഹ്‌റൂഫ് (സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), പി. അഷ്‌റഫ്( പ്രസിഡന്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), പി. അബ്ദുല്‍ റഹീം (വാര്‍ഡ് കൗണ്‍സിലര്‍), സമീന ടീച്ചര്‍ (വാര്‍ഡ് കൗണ്‍സിലര്‍), തുടങ്ങിയവര്‍ പങ്കെടുക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ ചടങ്ങിന് നന്ദി അര്‍പ്പിക്കും.