യൂറോപ്പയിലും സമനില, ജയമില്ലാതെ വലഞ് ആഴ്സണൽ

Photo:Arsenal.com
- Advertisement -

ലീഗിൽ തിരിച്ചടികൾക്ക് പിന്നാലെ ആഴ്സണലിന് യൂറോപ്പ ലീഗിലും തിരിച്ചടി. യൂറോപ്പ ലീഗിൽ ഇന്ന് വിക്ടോറിയ ഗിമാറസിനെ നേരിട്ട അവർക്ക് 1-1 ന്റെ സമനില നേടാൻ മാത്രമാണ് സാധിച്ചത്. ഇന്നും ജയം നേടാനാവാതെ വന്നതോടെ ആഴ്സണൽ പരിശീലകൻ ഉനൈ എമറിക് കാര്യങ്ങൾ കടുപ്പമായേക്കും.

യൂറോപ്പയിൽ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ലണ്ടൻ ക്ലബിനിനെയാണ് ഇത്തവണ വിക്ടോറിയ സമനിലയിൽ തളച്ചത്. കളിയുടെ അവസാന മിനുട്ടിൽ പിറന്ന 2 ഗോളുകളാണ് മത്സര ഫലം നിർണയിച്ചത്. 80 ആം മിനുട്ടിൽ മുസ്താഫിയുടെ ഗോളിൽ ആഴ്സണൽ ലീഡ് എടുത്തെങ്കിലും ഇഞ്ചുറി ടൈമിൽ അവർ ഗോൾ വഴങ്ങി. ബ്രൂണോ ഡ്യുറന്റെ ആണ് വിക്ടോറിയയുടെ ഗോൾ നേടിയത്. ഇത്  തുടർച്ചയായ നാലാം കളിയിലാണ് ആഴ്സണൽ ജയം ഇല്ലാതെ പോകുന്നത്.

Advertisement