പെനാൾട്ടിയിൽ നോർത്ത് ഈസ്റ്റിന് ജയം, ലീഗിൽ ഒന്നാമത്

- Advertisement -

ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിന്റെ മികച്ച ഫോം തുടരുന്നു. ഇന്ന് ഹൈദരബാദിൽ വെച്ച് നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഹൈദരബാദിന് ആ പ്രകടനം ആവർത്തിക്കാൻ ഇന്നായില്ല.

കളിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച ഒരു പെനാൾട്ടി ആണ് നോർത്ത് ഈസ്റ്റിന് തുണയായത്. 86ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ബരേരൊ ലക്ഷ്യം തെറ്റിക്കാതെ വലയിൽ എത്തിച്ചു. ഈ വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ നോർത്ത് ഈസ്റ്റിനായി. നാലു മത്സരങ്ങളിൽ നിന്ന് 8 പോയന്റാണ് നോർത്ത് ഈറ്റിന് ഉള്ളത്. ലീഗിൽ ഇതുവരെ നോർത്ത് ഈസ്റ്റ് പരാജയം അറിഞ്ഞിട്ടില്ല.

Advertisement