അവസാന നിമിഷം ഡഗ്ലസ് കോസ്റ്റ മാജിക്ക്, യുവന്റസ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ റഷ്യയിൽ ചെന്ന് വിജയവുമായി തന്നെ മടങ്ങിയിരിക്കുകയാണ് യുവന്റസ്. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ റഷ്യൻ ക്ലബായ ലുകമോട്ടീവ് മോസ്കോയെ നേരിട്ട യുവന്റസ് ഇഞ്ച്വറി ടൈമിൽ പിറന്ന ഒരു സുന്ദര ഗോളിലൂടെയാണ് യുവന്റസ് വിജയം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് വിജയം.

മത്സരത്തിൽ ആദ്യ മിനുട്ടുകളിൽ തന്നെ ഗോളുകൾ പിറക്കുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ റൊണാൾഡോയുടെ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ. റൊണാൾഡോയുടെ ഷോട്ട് പിടിക്കാൻ ലുകാമോട്ടെവിന്റെ കീപ്പർക്ക് സാധ്യമാകാതിരുന്നത് മുതലെടുത്ത് റാംസി യുവറ്റസിനെ മുന്നിൽ എത്തിക്കുകയായിരുന്നു.

എന്നാൽ മിനുട്ടുകൾക്കകം തിരിച്ചടിക്കാൻ ആതിഥേയർക്കായി. 12ആം മിനുട്ടിൽ മിറഞ്ചുകിലൂടെ ലൂകമോട്ടീവ് സമനിലഗോൾ നേടി. അതിനു ശേഷം ഒരു ഗോൾ പിറക്കാൻ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റയുടെ ഒരു സുന്ദര കുതിപ്പിന് ഒടുവിൽ താരം തന്നെ ഒഅന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ യുവന്റസ് 10 പോയന്റിൽ എത്തി. ഇത്തവണത്തെ പ്രീക്വാർട്ടറും ഇതോടെ യുവന്റസ് ഉറപ്പിച്ചു.

Advertisement