ഗ്രൂപ്പ് ഘട്ടം കടക്കുകയാണ് വെയിൽസിന്റെ ആദ്യ ലക്ഷ്യം എന്ന് ഗരെത് ബെയ്ല്

20210612 142302

കഴിഞ്ഞ യൂറോ കപ്പിൽ എല്ലാവരെയും ഞെട്ടിച്ച് സെമി ഫൈനൽ വരെ എത്തിയ ടീമാണ് വെയിൽസ്. ഇന്ന് അവർ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ നേരിടാൻ ഇരിക്കുകയാണ്. ആദ്യം ഈ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് വെയിൽസ് ക്യാപ്റ്റൻ ബെയ്ല് പറയുന്നു. സ്വിറ്റ്‌സർലൻഡ്, തുർക്കി, ഇറ്റലി എന്നിവയ്‌ക്കെതിരായ മൂന്ന് ഗെയിമുകൾ വളരെ കടുത്തതായിരിക്കും. അതുകൊണ്ട് തന്നെ ആ മത്സരങ്ങളിൽ മികച്ച ഫലം നേടൽ ആണ് ആദ്യ ലക്ഷ്യം. ബെയിൽ പറഞ്ഞു

തങ്ങൾ ഒരു സമയം ഒരു മത്സരം എന്ന നിലയിൽ എടുക്കേണ്ടതുണ്ട്: ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം മാത്രമെ ബാക്കിയുള്ള സ്വപ്നങ്ങൾ കാണുന്നതിൽ അർത്ഥമുള്ളൂ എന്നും ബെയിൽ പറഞ്ഞു. താൻ മാച്ച് ഫിറ്റ് ആണെന്ന് എനിക്ക് വിശ്വാസമുൺയ്യ്, ഞാൻ തയ്യാറാണ്. താൻ ഗോളുകളും നേടുന്നുണ്ട്, അതിനാൽ തന്നെ ടീമിനെ സഹായിക്കാൻ തനിക്ക് ആകും എന്നും ബെയ്ല് പറഞ്ഞു. താൻ വെയിൽസുമായി പോകുമ്പോഴെല്ലാം, എത്രമാത്രം സന്തോഷവാനാണെന്നും എത്രമാത്രം വികാരാധീനനാണെന്നും എല്ലാവർക്കും മനസ്സിലാകുന്നുണ്ടാകും എന്നും താരം പറഞ്ഞു. വെയിൽസ് ജേഴ്സി ധരിച്ച് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ എല്ലാം താൻ 100% നൽകും എന്നും വെയിൽസ് ക്യാപ്റ്റൻ പറഞ്ഞു.

Previous articleനുനോ സാന്റോസ് ക്രിസ്റ്റൽ പാലസ് ചർച്ചകൾ പരാജയം, പരിശീലകനായി എവർട്ടൺ രംഗത്ത്
Next articleഅമ്പയറുടെ തീരുമാനത്തിനെതിരെ എതിര്‍പ്പ്, സ്റ്റുവര്‍ട് ബ്രോഡിന് വിലക്ക് വന്നേക്കും