ട്രെന്റ് അർനോൾഡിന് പരിക്ക്, യൂറോ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്താകാൻ സാധ്യത

20210603 105248
Credit: Twitter

ഇംഗ്ലണ്ട് യൂറോ സ്ക്വാഡിൽ ഉള്ള ലിവർപൂൾ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ അർനോൾഡിന് പരിക്ക്. ഇന്നലെ ഓസ്ട്രിയക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിനിടയിൽ ആണ് അർനോൾഡിന് പരിക്കേറ്റത്. ഇനി യൂറോ കപ്പ് ആരംഭിക്കാൻ ഒരു ആഴ്ച മാത്രമെ ബാക്കിയുള്ളൂ എന്നിരിക്കെ അർനോൾഡ് ടീമിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതോടെ സംശയമായി. താരത്തിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് 48 മണിക്കൂർ കൊണ്ട് വ്യക്തമാകും എന്ന് പരിശീലകൻ സൗത് ഗേറ്റ് പറഞ്ഞു.

അർനോൾഡിന്റെ പരിക്ക് മാറാൻ സമയം എടുക്കും എങ്കിൽ അർനോളഡിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്ത് പകരം ഒരു റൈറ്റ് ബാക്കിനെ ഇംഗ്ലണ്ട് ടീമിൽ എടുത്തേക്കും. അങ്ങനെ ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാകയ്ക്ക് ആകും സാധ്യത. ഇപ്പോൾ ട്രിപ്പിയർ, കൈൽ വാൽക്കർ, റീസ് ജെയിംസ് എന്നിവരാണ് റൈറ്റ് ബാക്കായി ഇംഗ്ലീഷ് സ്ക്വാഡിൽ ഉള്ളത്.

Previous articleഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും
Next article“ഇനിയും കിരീടം നേടണം”, ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലുകാകു