ഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും

20210603 005332
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ വരുന്ന ഗോൾ കീപ്പർ ടോം ഹീറ്റൺ ക്ലബുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും. ജൂൺ അവസാന വാരം ആകും താരം യുണൈറ്റഡിൽ കരാർ ഒപ്പുവെക്കുക. 35കാരനായ ഹീറ്റണ് രണ്ട് വർഷത്തെ കരാ നൽകുന്നുണ്ട് എങ്കിലും യുണൈറ്റഡിന്റെ മൂന്നാം ഗോൾ കീപ്പറായാകും ഹീറ്റൺ പ്രവർത്തിക്കുക. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഹീറ്റൺ.

2002 മുതൽ 2010 വരെ അദ്ദേഹം യുണൈറ്റഡിൽ ഉണ്ടായിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ സജീവമായി പല ക്ലബുകളിലും കളിക്കാൻ ഹീറ്റണായി. ഹീറ്റൺ ആസ്റ്റൺ വില്ലയിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഇപ്പോൾ എത്തുന്നത്. 35കാരനായ താരം അവസാന രണ്ടു സീസണിലും ആസ്റ്റൺ വില്ലക്കായിരുന്നു കളിച്ചിരുന്നത്‌. മുമ്പ് ബേർൺലിക്കും ബ്രിസ്റ്റൽ സിറ്റിക്കും വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement