“ഇനിയും കിരീടം നേടണം”, ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലുകാകു

- Advertisement -

പരിശീലകൻ കോണ്ടെ ഇന്റർ മിലാൻ വിട്ടതോടെ ലുകാലുവും ഇന്റർ മിലാൻ വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലുകാകു അറിയിച്ചു. പുതുതായി ഇന്റർ മിലാനിലേക്ക് വരുന്ന പരിശീലകനുമായി താൻ സംസാരിച്ചു എന്നും വളരെ പോസിറ്റീവ് ആയിരുന്നു സംസാരം എന്നും അദ്ദേഹം പറഞ്ഞു. മുൻ ലാസിയോ പരിശീലകനായ സിമിയൊണെ ഇൻസാഗിയാണ് ഇന്ററിന്റെ പുതിയ പരിശീലകൻ.

കഴിഞ്ഞ സീസണിൽ നേടിയതാണ് തന്റെ ആദ്യ ലീഗ് കിരീടം എന്നും അതിൽ ഏറെ സന്തോഷം ഉണ്ട് എന്നും ലുകാകു പറഞ്ഞു. ഇനി ലക്ഷ്യം ഒരിക്കൽ കൂടെ ലീഗ് ജയിക്കൽ ആണ്. ഇത്തവണ കാണികളെ സാക്ഷിനിർത്തി വിജയിക്കണം എന്നും ലുകാലു പറഞ്ഞു. ഈ സീസണിൽ ഇന്റർ മിലാനു വേണ്ടി 24 ലീഗ് ഗോളുകൾ ലുകാകു നേടിയിരുന്നു. ലുകാകു ക്ലബിൽ തുടരും എന്ന് പ്രഖ്യാപിച്ചതോടെ താരം ചെൽസിയിലേക്ക് പോകും എന്ന അഭ്യൂഹങ്ങൾ അവസാനിച്ചു.

Advertisement