ഇംഗ്ലണ്ടിന് കഷ്ടകാലം, റാഷ്ഫോർഡിനും പരിക്ക്

യൂറോ യോഗ്യതക്കായി ഇറങ്ങുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ വീണ്ടും പരിക്ക്. ലിവർപൂളിന്റെ റൈറ്റ് ബാക്ക് അലക്സാണ്ടർ അർനോൾഡ് പരിക്ക് കാരണം പിൻവാങ്ങിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനും പരിക്കേറ്റിരിക്കുകയാണ്. ഇപ്പോൾ ഒറ്റയ്ക്ക് പരിശീലിക്കുന്ന റാഷ്ഫോർഡ് നാളെ ചെക്ക് റിപബ്ലിക്കിൻ എതിരെ കളിക്കില്ല എന്ന് ഉറപ്പായി. പക്ഷെ മോണ്ടെനെഗ്രോയ്ക്ക് എതിരെ റാഷ്ഫോർഡിനെ ഇറക്കാൻ കഴിയുമെന്നാണ് സൗത്ഗേറ്റ് പ്രതീക്ഷിക്കുന്നത്.

റാഷ്ഫോർഡ് ഉൾപ്പെടെ ഇതുവരെ ആറു താരങ്ങൾക്കാണ് ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലൂക് ഷോ, മാഞ്ചസ്റ്റർ സിറ്റി താരമായ ഡെൽഫ്, സ്റ്റോൺസ്, ചെൽസി താരമായ ലോഫ്റ്റസ് ചീക്, ലിവാർപൂൾ താരം അർനോൾഡ് എന്നിവർ നേരത്തെ പരിക്ക് കാരണം ക്യാമ്പ് വിട്ടിരുന്നു. റാഷ്ഫോർഡിന്റെ അഭാവത്തിൽ ഡോർട്മുണ്ട് താരം സാഞ്ചോ നാളെ ആദ്യ ഇലവനിൽ എത്തും എന്നാണ് കരുതുന്നത്.

ഇംഗ്ലീഷ് ടീമിൽ വീണ്ടും പരിക്ക്

യൂറോ യോഗ്യതക്കായി ഇറങ്ങുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ വീണ്ടും പരിക്ക്. ലിവർപൂളിന്റെ റൈറ്റ് ബാക്ക് അലക്സാണ്ടർ അർനോൾഡ് ആണ് പരിക്ക് കാരണം പിൻവാങ്ങിയത്. ബാക്ക് ഇഞ്ച്വറിയാണ് അർനോൾഡിനെ അലട്ടുന്നത്. താരം ഇംഗ്ലീഷ് ക്യാമ്പ് വിട്ട് കൂടുതൽ ചികിത്സയ്ക്കായി ലിവർപൂൾ ക്ലബിലേക്ക് തിരിച്ചു. ചെക്ക് റിപബ്ലിക്കിന് എതിരെയും മോണ്ടെനെഗ്രോയ്ക്ക് എതിരെയുമായിരുന്നു ഇംഗ്ലണ്ടിന്റെ ഈ ആഴ്ചയിലെ മത്സരങ്ങൾ.

അർനോൾഡ് ഉൾപ്പെടെ ഇതുവരെ അഞ്ചു താരങ്ങളാണ് ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് പരിക്ക് കാരണം പിന്മാറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലൂക് ഷോ, മാഞ്ചസ്റ്റർ സിറ്റി താരമായ ഡെൽഫ്, സ്റ്റോൺസ്, ചെൽസി താരമായ ലോഫ്റ്റസ് ചീക് എന്നിവരും നേരത്തെ പരിക്ക് കാരണം ക്യാമ്പ് വിട്ടിരുന്നു. അർനോൾഡല്ലാതെ റൈറ്റ് ബാക്കായി വാൽക്കറും, ട്രിപ്പിയറും ടീമിൽ ഉള്ളതിനാൽ പകരക്കാരനെ സൗത് ഗേറ്റ് ഉൾപ്പെടുത്തില്ല.

റോമൻ ഇതിഹാസം ടോട്ടി ഇറ്റലിയുടെ യൂറോ അംബാസിഡറാകും

2020 ലെ യൂറോ കപ്പിനായുള്ള ഇറ്റാലിയൻ ടീമിന്റെ അംബാസിഡറായി റോമൻ ഇതിഹാസം ഫ്രാസിസ്കോ ടോട്ടി. റോമിന്റെ അംബാസഡറായിട്ടാണ് ടോട്ടിയെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത് . ഇറ്റലിക്ക് വേണ്ടി ലോകകപ്പ് ഉയർത്തിയ ടോട്ടിയുടെ റോമിലാണ് നാല് മത്സരങ്ങൾ യൂറോയിൽ നടക്കുക. അസൂറികളുടെ ജേഴ്‌സിയിൽ 58 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ടോട്ടി.

കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിരുന്നു. റോമയ്ക്ക് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.

ഒമ്പത് മാസങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിൽ

ഒമ്പതു മാസങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ തിരിച്ചെത്തി. റഷ്യയിൽ നടന്ന ലോകകപ്പിൽ കളിച്ചതിന് ശേഷം ദേശീയ ടീമിൽ റൊണാൾഡോ കളിച്ചിട്ടില്ല. യുവന്റസ് കളിക്കുന്നതിനാൽ റൊണാൾഡോ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. അടുത്ത ആഴ്ച നടക്കുന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിലാണ് റൊണാൾഡോ ഉൾപ്പെട്ടിട്ടുള്ളത്.

ഉക്രൈന് എതിരെയും സെർബിയക്ക് എതിരെയുമാണ് പോർച്ചുഗൽ കളിക്കുന്നത്‌. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്ക് അടിച്ച റൊണാൾഡോ മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്.

Squad:

Goalkeepers: Beto (Goztepe/TUR), Jose Sa (Olympiakos/GRE), Rui Patricio (Wolves/ENG).

Defenders: Joao Cancelo (Juventus/ITA), Jose Fonte (Lille/FRA), Pepe (FC Porto), Mario Rui (Naploli/ITA), Nelson Semedo (Barcelona/ESP), Raphael Guerreiro (Borussia Dortmund/GER), Ruben Dias (Benfica)

Midfield: Bruno Fernandes (Sporting Lisbon), Danilo Pereira (FC Porto), Joao Moutinho (Wolverhampton Wanderers/ENG), Joao Mario (Inter Milan/ITA), Pizzi (Benfica), Ruben Neves (Wolverhampton Wanderers/ENG), William Carvalho (Real Betis/ESP).

Strikers: Andre Silva (Sevilla/ESP), Bernardo Silva (Manchester City/ENG), Goncalo Guedes (Valencia/ESP), Rafa Silva (Benfica), Joao Félix (Benfica), Dyego Sousa (Sporting Braga), Diogo Jota (Wolverhampton Wanderers/ENG), Cristiano Ronaldo (Juventus/ITA).

ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ, ലാപോർടെയെ പിന്നെയും തഴഞ്ഞു

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഫ്രാൻസ് ടീമിനെ ദെഷാംസ് പ്രഖ്യാപിച്ചു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്റണി മാർഷ്യൽ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മാർഷ്യലിനെ ടീമിൽ എടുത്തിരുന്നു എങ്കിലും പരിക്ക് കാരണം താരത്തിന് കളിക്കാൻ ആയിരുന്നില്ല. ഇത്തവണ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മാർഷ്യലിനെ ഫ്രഞ്ച് ജേഴ്സിയിൽ കാണാം. അടുത്ത ആഴ്ച മോൾഡോവയെയും ഐസ്ലാന്റിനെയും ആണ് ഫ്രാൻസ് നേരിടുക.

മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച ഫോമിൽ കളിക്കുന്ന സെന്റർ ബാക്ക് ലപോർടെയെ ഇത്തവണയും ദെഷാംസ് പരിഗണിച്ചില്ല. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായ ലപോർടെയെ ഇതാദ്യമായല്ല ദെഷാംസ് തഴയുന്നത്. മുമ്പും ഇതുണ്ടായിട്ടുണ്ട്. ദെഷാംസിനെ വിമർശിച്ച് നേരത്തെ ലപോർടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചെൽസി യുവ സെന്റർ ബാക്ക് സൗമയ്ക്ക് ടീമിൽ അവസരം കിട്ടിയിട്ടുണ്ട്.

എമ്പപ്പെ, പോഗ്ബ, കാന്റെ, ഗ്രീസ്മെൻ തുടങ്ങി പ്രമുഖരൊക്കെ ടീമിൽ ഉണ്ട്.

വെസ്റ്റ് ഹാം യുവതാരത്തിന് ആദ്യ അവസരം, ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഹാമിന്റെ ഡക്ലാൻ റയ്‌സിൻ ഇംഗ്ലണ്ട് ടീമിലേക്കുള്ള ആദ്യ വിളിയെത്തി. അയർലാന്റിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ദേശീയ ടീം മാറ്റം പ്രഖ്യാപിച്ച താരത്തെ യൂറോ 2020 ന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്കായുള്ള ടീമിലാണ് ഇംഗ്ലണ്ട് പരിശീലകൻ ഗരേത് സൗത്ത്ഗേറ്റ് ഉൾപ്പെടുത്തിയത്. ചെക്ക് റിപ്പബ്ലിക്, മോണ്ടിനെഗ്രോ ടീമുകൾക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ മത്സരം.

പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റൽ പാലസിന്റെ വാൻ ബിസാക്ക, വാർഡ് പ്രൗസ് എന്നിവർക്ക് പക്ഷെ ഇടം ലഭിച്ചില്ല. പരിക്കേറ്റ ലിംഗാർഡ്, വിങ്ക്‌സ് എന്നിവരും ഇത്തവണ ടീമിലില്ല.

 

യൂറോ നേടാൻ ഇറ്റലിക്ക് സാധിക്കും – മാൻചിനി

2020 ലെ യൂറോ കപ്പ് നേടാൻ ഏറ്റവും സാധ്യത കലിപ്പിക്കുന്നത് ഇറ്റലിക്കാണെന്നു ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻചിനി. ലോകകപ്പ് ക്വാളിഫിക്കേഷൻ ദുരന്തത്തിൽ നിന്നും ഇറ്റാലിയൻ ഫുട്ബോൾ കാരകേറിയെന്നു പറഞ്ഞ മാൻചിനി ഇറ്റാലിയൻ ഫുട്ബാളിന്റെ ഭാവി ഭദ്രമാണെന്നും അവകാശപ്പെട്ടു. ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് റഷ്യൻ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതെ പോയത്.

കടുത്ത അഴിമതിയിൽ മുങ്ങിയിരുന്ന ഇറ്റാലിയൻ ഫുട്ബാളിൽ മാറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടത് അതിനു പിന്നാലെയാണ്. പിന്നീട് നടന്ന മത്സരങ്ങളിൽ മാൻചിനിയുടെ പരീക്ഷങ്ങൾ പച്ചപിടിക്കുന്നതായിട്ടാണ് കണ്ടത്. 2020 ലെ യൂറോ കപ്പും അതിനു പിന്നാലെ വരുന്ന ലോകകപ്പുമാണ് മാൻചിനിയും സംഘവും ലക്ഷ്യം വെക്കുന്നത്.

യൂറോ കപ്പിന് ആതിഥേയത്വം വഹിക്കാൻ ശ്രമവുമായി ഇറ്റലി

2028 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കാൻ ശ്രമവുമായി ഇറ്റലി. ഇറ്റാലിയൻ ഫൂക്കോട്ബോൾ പ്രസിഡണ്ട് ഗബ്രിയേൽ ഗ്രാവിനയാണ് യൂറോ കപ്പ് ഹോസ്റ്റ് ചെയ്യാനുള്ള ബിഡിനായി ഇറ്റലി കാമ്പെയിൻ സംഘടിപ്പിക്കുമെന്ന് പറഞ്ഞത്. 1990 ലെ ലോകകപ്പിന് ശേഷം ഒരു പ്രധാന ടൂർണമെന്റും ഇറ്റലിയിൽ നടന്നിട്ടില്ല. യൂറോയ്ക്കായുള്ള ഒരുക്കങ്ങളും ഇൻഫ്രാസ്ട്രക്ച്ചറുകളും ഒരുക്കാൻ പുതിയൊരു പ്രൊജക്റ്റ് തുടങ്ങാനും തീരുമാനം എടുത്ത് കഴിഞ്ഞു.

ഇറ്റാലിയൻ ഫുട്ബാളിന്റെ ഏറ്റവും മോശം കാലഘട്ടമായാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളെ ഫുട്ബോൾ പണ്ഡിറ്റുകൾ വിശേഷിപ്പിക്കുന്നത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാത്തതിന്റെ തുടർന്ന് മൊത്തം അഴിച്ചു പണി നടത്തി കഴിഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബാളിൽ. ഇറ്റാലിയൻ ഫുട്ബോളിലെ അഴിമതിയെ പൂർണമായും ഒഴിവാക്കിയെന്നാണ് പ്രസിഡണ്ട് അവകാശപ്പെടുന്നത്.

യൂറോ 2020 യോഗ്യത മത്സരങ്ങൾ, ഇറ്റലിയുടെ ഫിക്സ്ചററിയാം

2020 തിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള ഇറ്റലിയുടെ ഫിക്സ്ചറുകൾ പുറത്ത് വന്നു. ഫിൻലാൻഡിനെതിരായ ഇറ്റലിയുടെ ഹോം മാർച്ചോടെ യോഗ്യത മത്സരങ്ങൾ ആരംഭിക്കും.

ബോസ്നിയ,ഗ്രീസ്,അർമേനിയ,ഫിൻലാൻഡ്,ലൈക്കിൻസ്റ്റെയിൻ എന്നി രാജ്യങ്ങളാണ് ഇറ്റലിയോടൊപ്പം യോഗ്യത മത്സരങ്ങൾക്കുള്ളത്. യൂറോ 2020 ലെ ആദ്യ മത്സരം ഷെഡ്യുൾ ചെയ്തിരിക്കുന്നത് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. ഇറ്റലി യോഗ്യത നേടുകയാണെങ്കിൽ ആദ്യ ഹോം മാച്ചായി മാറും അത് ഇറ്റലിക്ക്. യോഗ്യത റൗണ്ടിൽ ആദ്യ മത്സരം ഫിൻലാൻഡിനോടും അവസാന മത്സരം അർമേനിയയോടുമാണ്. റോബർട്ടോ മാൻചിനിയുടെ ഇറ്റലി യോഗ്യത മത്സരങ്ങൾക്കായുള്ള പരിശീലനം ആരഭിച്ചിട്ടുണ്ട്.

 

ഇറ്റലി യൂറോ 2020 ക്വാളിഫയിങ് ഫിക്ചേഴ്സ് :

Italy-Finland – Saturday March 23
Italy-Liechtenstein – Tuesday March 26
Greece-Italy – Saturday June 8
Italy-Bosnia – Tuesday June 11
Armenia-Italy – Thursday September 5
Finland-Finland – Sunday September 8
Italy-Greece – Saturday October 12
Liechtenstein-Italy – Tuesday October 15
Bosnia-Italy – Friday November 15
Italy-Armenia – Monday November 18

യൂറോ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പുകൾ ആയി, ജർമ്മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പിൽ

2020ലെ യൂറോ കപ്പ് യോഗ്യതാ റൗണ്ടിനായുള്ള ഗ്രൂപ്പുകൾ തീരുമാനം ആയി. ഇന്ന് നടന്ന നറുക്കിലാണ് ഗ്രൂപ്പുകളായത്. 10 ഗ്രൂപ്പുകളിലായി 55 രാജ്യങ്ങളാണ് യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ഇതാദ്യമായി 12 രാജ്യങ്ങളാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. അഞ്ചു ഗ്രൂപ്പുകളിൽ ശക്തമായി ഗ്രൂപ്പായി മാറുന്നത് ഗ്രൂപ്പ് സി ആണ്. ഈ ഗ്രൂപ്പിൽ കരുത്തരായ ഹോളണ്ടും ജർമ്മനിയും മാറ്റുരയ്ക്കുന്നു.

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് ബിയിലാണ്. ഉക്രെയിൻ, സെർബിയ തുടങ്ങിയ കരുത്തരും ഈ ഗ്രൂപ്പിലുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് എച്ചിലാണ്. 2019 മാർച്ചിലാകും യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമാവുക.

ഗ്രൂപ്പുകൾ;

Exit mobile version