ഇംഗ്ലീഷ് എഫ് എയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി വെയ്ൻ റൂണി

- Advertisement -

കൊറൊണ വൈറസ് വിഷയത്തിൽ ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വൈകിയതിനെതിരെ രൂക്ഷ വിമർശനവുമായി ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം വെയ്ൻ റൂണി. ഫുട്ബോൾ താരങ്ങളെ പരീക്ഷണത്തിന് ഉപയോഗിക്കുന്ന മൃഗങ്ങളെ പോലെയാണ് ഇംഗ്ലീഷ് എഫ് എ ഉപയോഗിച്ചത് എന്ന് വെയ്ൻ റൂണി പറഞ്ഞു.

കൊറോണ നാടാകെ പരക്കുമ്പോൾ ബാക്കി ഉള്ള കായിക മത്സരങ്ങൾ ഒക്കെ നിർത്തി വെക്കുമ്പോൾ ഫുട്ബോൾ മാത്രം ആരെയോ കാത്തിരിക്കുകയായിരുന്നു എന്നു റൂണി പറഞ്ഞു. അവസാനം എടുത്ത തീരുമാനം ശരിയായിരുന്നു. അത് സമാധാനം നൽകിയെന്നും റൂണി പറഞ്ഞു. ഫുട്ബോൾ വേണമെങ്കിൽ സെപ്റ്റംബർ അവസാനം വരെ കളിച്ച് സീസൺ പൂർത്തിയാക്കാം. അല്ലാതെ ഇപ്പോൾ കിരീടമോ റിലഗേഷനോ ഒന്നുമല്ല ജനങ്ങളുടെ ആരോഗ്യമാണ് വിഷയം എന്നും റൂണി പറഞ്ഞു.

Advertisement