നാലു മലയാളി താരങ്ങളെ ടീമിൽ എത്തിച്ച് ഈസ്റ്റ് ബംഗാൾ

കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ നാലു പുതിയ സൈനിംഗ് പൂർത്തിയാക്കി‌. നാലു മലയാളി താരങ്ങളെ റിസേർവ്സ് ടീമിലേക്ക് എത്തിച്ചതായി ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ആദിൽ അമൽ, മൊഹമ്മദ് നിഷാദ്, വിഷ്ണു ടി എം, അതുൽ കൃഷ്ണൻ എന്നിവരാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്.

Img 20220922 142412

ഡിഫൻഡർ ആയ ആദിൽ അമൽ എം എ കോളേജിനായി കളിച്ചിരുന്നു. എം ജി യൂണിവേഴ്സിറ്റി വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോൾ കീപ്പർ ആയ നിഷാദ് ഗോകുലം കേരളയിൽ നിന്നാണ് കൊൽക്കത്തയിലേക്ക് എത്തുന്നത്. അവസാന വർഷങ്ങൾ ഗോകുലം റിസേർവ്സിന് ഒപ്പം ആയിരുന്നു നിഷാദ്.

ഷൊർണ്ണൂർ സ്വദേശിയായ വിഷ്ണു ഫോർവേഡ് ആണ്. ബാസ്കോയ്ക്ക് വേണ്ടിയാണ് അവസാനം താരം കളിച്ചത്. അതുൽ കൃഷ്ണൻ കേരള യുണൈറ്റഡ് താരമായിരുന്നു. ഡിഫൻഡർ ആയ അതുൽ എറണാകുളം സ്വദേശിയാണ്.

ഈസ്റ്റ് ബംഗാൾ

മലയാളി താരങ്ങൾ ആയ ജെസിൻ, ലിജോ എന്നിവരുടെ സൈനിംഗും ഈസ്റ്റ് ബംഗാൾ ഉടൻ പ്രഖ്യാപിക്കും. ഇരുവരും സീനിയർ ടീമിന്റെ ഭാഗമാകും.