എമ്മ റഡുകാനു കൊറിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ

Newsroom

Picsart 22 09 22 14 44 05 907
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിട്ടന്റെ എമ്മ റഡുകാനു ബെൽജിയത്തിന്റെ യാനിന വിക്‌മയറിനെ തോൽപ്പിച്ച് കൊറിയൻ ഓപ്പൺ ക്വാർട്ടറിലേക്ക് മുന്നേറി. 6-3 7-5 എന്ന സ്കോറിനായിരുന്നു വിജയം. ലോക റാങ്കിങ്ങിൽ 77-ാം സ്ഥാനത്തുള്ള റഡുകാനുവിന് ഈ വിജയം വലിയ ആശ്വാസമാകും.

പോളണ്ടിന്റെ ലോക 51-ാം നമ്പർ താരം മഗ്ദ ലിനറ്റിനെയാണ് 19-കാരി ക്വാർട്ടറിൽ നേരിടുക. 2021 സെപ്റ്റംബറിൽ യുഎസ് ഓപ്പണ് ശേഷം ആദ്യമായാണ് ഒരു ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ റഡുകാനു ജയിക്കുന്നത്.

എമ്മ റഡികാനു