ഐ പി എൽ ഹോം & എവേ ഫോർമാറ്റിലേക്ക് തിരികെയെത്തും

അടുത്ത ഐ പി എൽ മുതൽ ഐ പി എൽ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരികെ എത്തും എന്ന് സൗരവ് ഗാംഗുലി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം അവസാന സീസണുകൾ ബയോ ബബിളിൽ ചില നിശ്ചിത ഗ്രൗണ്ടുകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ ഇത്തവണ പത്ത് ടീമുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളിൽ കളിക്കാൻ ആകും എന്ന് ഗാംഗുലി പറഞ്ഞു.

എല്ലാ പ്രാദേശിക ടൂർണമെന്റുകൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന സീസണിൽ രണ്ട് ഇറാനി കപ്പ് നടക്കും എന്നുൻ ഗാംഗുലി അറിയിച്ചു.

ഐ പി എൽ