ഈസ്റ്റ് ബംഗാളിന് സമനില, ലീഗിൽ ആദ്യ നാലു ടീമുകൾക്കും ഒരേ പോയന്റ്

EB Twitter
- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഒന്നാത് എത്താനുള്ള അവസരം ഈസ്റ്റ് ബംഗാൾ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ സമനില വഴങ്ങി. ഭവാനിപൂർ എഫ് സി ആണ് ഈസ്റ്റ് ബംഗാളിനെ ഇന്ന് സമനിലയിൽ പിടിച്ചത്. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. രണ്ടു തവണ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു എങ്കിലും വിജയം ഉറപ്പിക്കാൻ അവർക്കായില്ല.

ആദ്യം ആറാം മിനുട്ടിൽ പിന്റു മഹാതയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തി. ആദ്യ പകുതിയിൽ ആ ലീഡ് ഈസ്റ്റ് ബംഗാൾ നിലനിർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബായി കാമോയിലൂടെ ബവാനിപൂർ തിരിച്ചടിച്ചു. കളിയുടെ 82ആം മിനുട്ടിൽ പെരെസിലൂടെ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് എടുത്തു എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചടി വന്നു. ഇത്തവണ ജഗന്നാഥാണ് ഭവാന്നിപൂരിനായി സ്കോർ ചെയ്തത്.

ലീഗിൽ ഈ സമനിലയോടെ നാലു ടീമുകൾ ആണ് ഒന്നാമത് നിൽക്കുന്നത്. ഈസ്റ്റ് ബംഗാൾ, ബവാന്നിപൂർ, മോഹൻ ബഗാൻ, പീർലെസ് എന്നീ നാലു ടീമുകൾക്കും ഇപ്പോൾ 14 പോയന്റാണ് ഉള്ളത്. പീർലെസ് ഒഴികെ ബാക്കി മൂന്നു ടീമുകളും 8 മത്സരങ്ങളാണ് കളിച്ചത്. പീർലെസിന്റെ ഏഴു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

Advertisement