ഡൂറണ്ട് കപ്പ്; നോർത്ത് ഈസ്റ്റിന് ഒരു വലിയ പരാജയം കൂടെ | Report

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പരാജയം. ഇന്ന് ആർമി ഗ്രീനിനെ നേരിട്ട നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ അവർ ഒഡീഷയോടെ എതിരില്ലാത്ത 6 ഗോളുകളുടെ പരാജയവും ഏറ്റു വാങ്ങിയിരുന്നു.

ഇന്ന് തുടക്കം മുതൽ ആർമി ഗ്രീനിന്റെ ആധിപത്യം ആണ് കണ്ടത്. ആദ്യ 24 മിനുട്ട് കൊണ്ട് തന്നെ അവർ 2 ഗോളുകൾക്ക് മുന്നിൽ എത്തി. ഒമ്പതാം മിനുട്ടിൽ ലാല്വംകിമ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. 24ആം മിനുട്ടിൽ കൊതാരിയും ഗോൾ നേടിയതോടെ 2-0ന് ആർമി മുന്നിൽ ആയി.

രണ്ടാം പകുതിയിൽ ലാലംകിമ ഒരു ഗോൾ കൂടെ നേടിയതോടെ ലീഡ് 3-0 ആയി. കളിയുടെ അവസാനം ദിപു മിർദ ആണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്. ഡൂറണ്ട് കപ്പ് ഗ്രൂപ്പ് ഡിയിൽ ഏറ്റവും അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഉള്ളത്.