ആക്രമണം മാത്രം പോരാ, പ്രതിരോധത്തിനായി കോടികൾ എറിഞ്ഞ് ക്ലബ്ബ്കൾ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്‌ബോളിൽ ആക്രമണ കളിക്കാർക്ക് മാത്രം വിലയുണ്ടായിരുന്ന കാലം മാറി. ഇന്ന് പ്രതിരോധത്തിൽ രക്ഷയാവുന്ന കളിക്കാർക്ക് വേണ്ടി എത്രയും പണം എറിയാൻ തയ്യാറാണ് ഫുട്‌ബോൾ ക്ലബ്ബ്കൾ എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബയേൺ ലൂക്കാസ് ഹെർണാണ്ടസിനെ വാങ്ങിയത്. ഏതാണ്ട് 68 മില്യൺ പൗണ്ട് നൽകിയാണ് ജർമ്മൻ ക്ലബ്ബ് തങ്ങളുടെ പ്രതിരോധത്തിലേക് ഫ്രഞ്ച് ദേശീയ താരത്തെ എത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഏതാനും ആക്രമണ കളിക്കാർ കളിക്കുന്ന ബുണ്ടസ് ലീഗെയിലെ ഏറ്റവും വിലയേറിയ താരം അങ്ങനെ പ്രതിരോധത്തിൽ കളിക്കുന്ന ഹെർണാണ്ടസ് ആയി !

ലോകത്തിലെ ഏറ്റവും വിലയേറിയ ഡിഫൻഡർ എന്ന പദവി പക്ഷെ ലിവർപൂളിന്റെ വാൻ ഡേയ്ക്കിനാണ്. 75 മില്യൺ പൗണ്ട് നൽകിയാണ് 2018 ജനുവരിയിൽ ക്ളോപ്പ് സൗത്താംപ്ടണിൽ നിന്ന് താരത്തെ സ്വന്തമാക്കിയത്. ഹോളണ്ട് ദേശീയ താരമായ വാൻ ടയ്ക് പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ ലിവർപൂളിനെ ആ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ സിറ്റിക്ക് കനത്ത വെല്ലുവിളി ഉണർത്തുന്ന ടീമിന്റെ അഭിവാജ്യ ഘടകമായി താരം.

പെപ്പ് ഗാർഡിയോളയുടെ സിറ്റി വിപ്ലവത്തിന് കരുത്ത് പകരാനാണ് 2017 ൽ 51 മില്യൺ പൗണ്ടിന് ഫ്രഞ്ച് താരം ബെഞ്ചമിൻ മെണ്ടിയെ മൊണാക്കോയിൽ നിന്ന് വാങ്ങുന്നത്. സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും തുടർച്ചയായി പരിക്ക് പറ്റുന്ന താരം ഗാർഡിയോളക്ക് ബാധ്യതയാവുന്ന കാഴ്ചയാണ് കണ്ടത്. പലപ്പോഴും ഫാബിയൻ ഡെൽഫ് എന്ന മധ്യനിര താരത്തെ ലെഫ്റ്റ് ബാക്ക് കളിപ്പിച്ചാണ് ഗാർഡിയോള ഈ അഭാവം നികത്തിയത്. അച്ചടകത്തിലെ പ്രശ്നങ്ങൾ കൂടെ നികത്തിയില്ലെങ്കിൽ താരത്തിന് സിറ്റി നൽകിയ ഭീമൻ തുക ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്.

ചെൽസിയിൽ നിന്ന് 2014 ൽ പി എസ് ജിയിലേക്ക് ഡേവിഡ് ലൂയിസ് മാറിയത് 50 മില്യൺ പൗണ്ടിനാണ്, പിന്നീട് 2017 ൽ 34 മില്യൺ പൗണ്ടിന് താരം തിരികെ ചെൽസിയിൽ എത്തി. 2017 ൽ തന്നെ കെയ്‌ൽ വാൾക്കർ ടോട്ടൻഹാമിൽ നിന്ന് സിറ്റിയിൽ എത്തിയതും ഇതേ തുകക്ക്. ജോണ് സ്റ്റോൺസ് എവർട്ടനിൽ നിന്ന് സിറ്റിയിലേക്ക് എത്തിയത് 47.5 മില്യൺ പൗണ്ടിന്.

റയൽ അടുത്ത കാലത്ത് പോർട്ടോയിൽ നിന്ന് 42 മില്യൺ പൗണ്ടിന് വാങ്ങിയ ഈഡർ മിലിറ്റാവോ ആണ് ല ലീഗെയിലെ വിലയേറിയ താരം. യുവന്റസിൽ നിന്ന് മിലാനിലേക് 2018 നടന്ന ബനുചിയുടെ കൈമാറ്റമാണ് സീരി എ യിലെ ഏറ്റവും വലിയ പ്രതിരോധ കൈമാറ്റം, 35 മില്യൺ പൗണ്ടാണ് അന്ന് മിലാൻ മുടക്കിയത്. ഒരു വർഷങ്ങൾക്കു ശേഷം താരം തിരികെ യുവന്റസിൽ തന്നെ തിരിച്ചെത്തി. വലിയ പണം മുടക്കി എന്നത് മാത്രം മികച്ച പ്രകടനം ലഭിക്കാൻ സഹായകരമാക്കില്ല എന്നത് മുകളിലെ ഏതാനും ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണെങ്കിലും വരും നാളുകളിലും പ്രതിരോധ താരങ്ങളുടെ മാർക്കറ്റ് കൂടാൻ തന്നെയാണ് സാധ്യത.