ഐസ്‌ലാന്റിനെതിരെ ഡി ബ്രുയിൻ കളിക്കില്ല

20201013 115451
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ ബെൽജിയം സ്ക്വാഡിൽ നിന്ന് പിന്മാറി. ഐസ്ലാന്റിനെതിരായ മത്സരത്തിൽ ഡി ബ്രുയിൻ കളിക്കില്ല. താരം മാഞ്ചസ്റ്ററിലേക്ക് തിരിച്ചതായി ബെൽജിയം പരിശീലകൻ മാർട്ടിനെസ് പറഞ്ഞു. പരിക്ക് ഭയക്കുന്നത് കൊണ്ടാണ് ഡി ബ്ര്യുയിൻ ബെൽജിയം സ്ക്വാഡിൽ നിന്ന് പിന്മാറിയത്. താരത്തിന് പരിക്കില്ല എന്നും എന്നാൽ താരത്തെ പരിക്കിൽ നിന്ന് സംരക്ഷിക്കാൻ ആണ് വിശ്രമം നൽകാൻ തീരുമാനിച്ചത് എന്നും മാർട്ടിനെസ് പറഞ്ഞു.

അടുത്ത ആഴ്ച മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെതിരെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ പൂർണ്ണ ഫിറ്റ്നസുള്ള ഡി ബ്രുയിനെ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റിയുടെ താരമായ സ്റ്റെർലിംഗും പരിക്ക് കാരണം ദേശീയ ടീം സ്ക്വാഡ് വിട്ട് മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ തിരികെ എത്തിയിരുന്നു.

Advertisement