കാലികറ്റ് ഡി സോൺ, കേരളവർമ്മ കോളേജ് സെമിയിൽ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ കേരള വർമ്മ കോളേജും ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷൻ കോളേജും സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ശ്രീ കൃഷ്ണ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളവർമ്മ കോളേജ് സെമിയിലേക്ക് കടന്നത്. കേരള വർമ്മയ്ക്കായി ശ്രേയസ് ഇരട്ട ഗോളുകൾ നേടി. ക്രിസ്റ്റിയാണ് മറ്റൊരു ഗോൾ നേടിയത്. എം ഡി കോളേജിനെ ആകും കേരളവർമ്മ സെമിയിൽ നേരിടുക.

ശ്രീ വ്യാസ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷൻ സെമിയിലേക്ക് കടന്നത്. സെന്റ് തോമസ് കോളേജും ക്രൈസ്റ്റ് കോളേജും തമ്മിലുള്ള ക്വാർട്ടറിലെ വിജയികളെയാകും ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷൻ നേരിടുക.

Advertisement