കാലികറ്റ് ഡി സോൺ, എം ഡി കോളേജ് സെമിയിൽ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ എം ഡി കോളേജ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ എസ് എൻ കോളേജ് നാട്ടികയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെമിയിലേക്ക് കടന്നത്. എം ഡി കോളേജിനായി ഫയാസ്, ആഷി, അസ്ലം എന്നിവർ ഇരട്ട ഗോളുകൾ നേടി.നബീൽ ഒരു ഗോളും നേടി‌.

നാളെ രാവിലെ നടക്കുന്ന സെമിയിൽ കേരളവർമ്മ കോളേജിനെയാകും എം ഡി കോളേജ് നേരിടുക. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന അവസാന ക്വാർട്ടറിൽ സെന്റ് തോമസ് കോളേജും ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും.

Advertisement