ലിവർപൂളിനെ തടയാൻ ടോട്ടൻഹാമിനെങ്കിലും ആകുമോ

- Advertisement -

പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ന് തിരിച്ചുവരുന്നത് ഒരി വമ്പൻ പോരാട്ടത്തോടെയാണ്. ഇന്ന് വൈകിട്ട് അഞ്ചു മണിക്കുള്ള കിക്കോഫിൽ ലിവർപൂൾ ടോട്ടൻഹാമിനെയാണ് നേരിടുന്നത്. നാലിൽ നാലും ജയിച്ച് ലീഗിൽ ഒന്നാമത് നിൽക്കുന്ന ടീമാണ് ലിവർപൂൾ. മറുവശത്ത് ലീഗിൽ അവസാനം കളിച്ച മത്സരം തോറ്റ ക്ഷീണത്തിലാണ് സ്പർസ്.

അവസാന മത്സരത്തിൽ വാറ്റ്ഫോർഡിനെതിരെ ആയിരുന്നു സ്പർസിന്റെ തോൽവി. അതൊഴികെ ബാക്കി മൂന്ന് മത്സരങ്ങളും സ്പർസ് ലീഗിൽ ജയിച്ചിരുന്നു. സീസണിൽ ഇതിനകം തന്നെ ഓൾഡ്ട്രാഫോർഡിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിട്ടുണ്ട് ടോട്ടൻഹാം. ഡെലി അലി, ലോരിസ് എന്നീ രണ്ട് പ്രധാന താരങ്ങൾ ഇന്ന് സ്പർസിനായി ഇന്ന് കളിക്കുന്നില്ല. എങ്കിലും ഹോം മത്സരം ആയതിനാൽ ജയിക്കാൻ കഴിയുമെന്നാണ് സ്പർസിന്റെ പ്രതീക്ഷ.

Advertisement