കോപ അമേരികയ്ക്കായുള്ള പുതിയ ജേഴ്സിയുമായി അർജന്റീന

അടുത്ത വർഷം നടക്കുന്ന കോപ അമേരിക്കയ്ക്ക് ആയുള്ള ജേഴ്സി അർജന്റീന ദേശീയ ടീം പുറത്തിറക്കി. വ്യത്യസ്ഥമായ ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. കടും പച്ച നിറത്തിൽ ഉള്ള ഡിസൈനിലാണ് പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. അടുത്ത വർഷം നടക്കുന്ന കോപ അമേരിക്കയ്ക്ക് ആതിഥ്യം വഹിക്കുന്ന ടീം കൂടിയാണ് അർജന്റീന. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇന്നുമുതൽ ലഭ്യമാണ്‌.

Previous articleമാറ്റ്യുഡിക്ക് പരിക്ക്, ആഴ്സണൽ യുവതാരം ഫ്രഞ്ച് ടീമിൽ
Next articleഅസഭ്യം പറഞ്ഞു, ബാരിസ്റ്റോക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്