അസഭ്യം പറഞ്ഞു, ബാരിസ്റ്റോക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്

മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് താരം ബാരിസ്റ്റോക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ച് എന്നതിന്റെ പേരിലാണ് താരത്തിന് ഐ.സി.സി ഒരു ഡിമെറിറ്റ് പോയിന്റ് നൽകിയത്. ബാരിസ്റ്റോ തന്റെ കുറ്റം സമ്മതിക്കുകയും ഐ.സി.സി ചുമത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഐ.സി.സി നിയമത്തിലെ ലെവൽ 1 നിയമം തെറ്റിച്ചതുകൊണ്ടാണ് താരത്തിന് ഡിമെറിറ്റ് പോയിന്റ് നല്കാൻ ഐ.സി.സി തീരുമാനിച്ചത്. ഇംഗ്ലണ്ട് ബാറ്റ് ചെയുന്ന സമയത്തെ ഏഴാമത്തെ ഓവറിൽ ബാരിസ്റ്റോ മോശം വാക്ക് ഉപയോഗിച്ചത് സ്റ്റമ്പ് മൈക്കിലൂടെ ടി.വിയിൽ കേട്ടിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. മത്സരത്തിൽ സൂപ്പർ ഓവറിൽ മത്സരം ജയിച്ച ഇംഗ്ലണ്ട് ന്യൂ സിലാൻഡിനെതിരായ പരമ്പര 3-2ന് സ്വന്തമാക്കിയിരുന്നു.

Previous articleകോപ അമേരികയ്ക്കായുള്ള പുതിയ ജേഴ്സിയുമായി അർജന്റീന
Next article“എത്ര ചവിട്ടി വീഴ്ത്തിയാലും എഴുന്നേറ്റു നിൽക്കും” – ജെയിംസ്