മാറ്റ്യുഡിക്ക് പരിക്ക്, ആഴ്സണൽ യുവതാരം ഫ്രഞ്ച് ടീമിൽ

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് മധ്യനിര താരം മാറ്റ്യുഡി പുറത്ത്. യുവന്റസ് താരമായ മാറ്റ്യുഡിക്ക് ഏറ്റ പരിക്കാണ് താരം ക്യാമ്പിൽ എത്താതിരിക്കാൻ കാരണം. മാറ്റ്യുഡിയുടെ അഭാവത്തിൽ പകരക്കാരനായി ആഴ്സണൽ യുവതാരം മാറ്റിയോ ഗന്ദൂസിയെ ടീമിലേക്ക് എടുക്കാൻ ഫ്രഞ്ച് പരിശീലകൻ ദെഷാംസ് തീരുമാനിച്ചു. ആഴ്സണലിനായി നടത്തുന്ന മികച്ച പ്രകടനങ്ങളാണ് യുവതാരത്തെ ടീമിൽ എത്തിച്ചത്.

വരും ആഴ്ചകളിലായി രണ്ട് യൂറോ യോഗ്യതാ മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്. നവംബർ 14ന് മോൾദോവയെയും, നവംബർ 18ന് അൽബാനിയയെയും ഫ്രാൻസ് നേരിടും. ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമത് ഉള്ള ഫ്രാൻസ് രണ്ട് മത്സരങ്ങളും വിജയിച്ച് ഒന്നാമത് എത്താൻ ആകും ശ്രമിക്കുക.

Previous articleഫെഡറർക്ക് പുറകെ എ ടി പി ഫൈനൽസിൽ നദാലിനും തോൽവിയോടെ തുടക്കം
Next articleകോപ അമേരികയ്ക്കായുള്ള പുതിയ ജേഴ്സിയുമായി അർജന്റീന