യുവന്റസ് മിലാൻ പോരാട്ടം ജൂൺ 12ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ ഇറ്റാലിയ സെമി ഫൈനലിന്റെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു ‌ ജൂൺ 12ന് രണ്ട് യുവന്റസ് മിലാനെയും, ജൂൺ 13ന് നാപോളി ഇന്റർ മിലാനെയും നേരിടും. ഇരു സെമി ഫൈനലുകളുടെയും ആദ്യ പാദം കൊറോണയ്ക്ക് മുമ്പ് നടന്നിരുന്നു. ഇറ്റലിയിൽ രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഫുട്ബോൾ മത്സരമാകുമീ കോപ ഇറ്റാലിയ സെമി ഫൈനലുകൾ.

സെമിയിൽ യുവന്റസ് അവരുടെ ഗ്രൗണ്ടിൽ വെച്ച് എ സി മിലാനെയും, നാപോളി അവരുടെ ഗ്രൗണ്ടിൽ വെച്ച് ഇന്റർ മിലാനെയും ആണ് നേരിടേണ്ടത്. യുവന്റസും മിലാനും തമ്മിലുള്ള ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്. ഇന്റർ മിലാന്റെ ഹോമിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ നാപോളി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. രണ്ട് സെമി ഫൈനലുകളും കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു മാത്രമേ സീരി എ പുനരാരംഭിക്കുകയുള്ളൂ‌