ഏവരെയും ഞെട്ടിച്ച് വെർണർ ചെൽസിയിലേക്ക്

ജർമ്മൻ യുവ സ്ട്രൈക്കർ വെർണറിനായി പല ക്ലബുകളും രംഗത്ത് ഉണ്ട് എങ്കിലും അവരെ ഒക്കെ മറികടന്ന് ചെൽസി താരത്തെ സ്വന്തമാക്കും. വെർണറും ചെൽസിയും തമ്മിൽ കരാർ ധാരണ ആയതാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2025 വരെയുള്ള കരാറിൽ ആകും വെർണർ എത്തുക. ലിവർപൂൾ മാത്രമാണ് ഇപ്പോൾ വെർണറിനെ സ്വന്തമാക്കുന്നതിൽ ചെൽസിക്ക് വെല്ലുവിളി ആയുള്ളത്.

എന്നാൽ താരം ചെൽസിയിൽ തന്നെ എത്തും എന്നും ലിവർപൂളിന് നിരാശ മാത്രമെ സ്വന്തമായി ഉണ്ടാകു എന്നും ജർമ്മൻ മാധ്യമങ്ങൾ പറയുന്നു. ജർമ്മൻ ക്ലബായ ലെപ്സിഗിന്റെ പ്രധാന സ്ട്രൈക്കർ ആണ് വെർണർ ഇപ്പോൾ. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം. 58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ.

Previous articleയുവന്റസ് മിലാൻ പോരാട്ടം ജൂൺ 12ന്
Next articleപ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 സബ്സ്റ്റിട്യൂഷൻ നടത്താൻ തീരുമാനം