കാര്യങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും ദുഷ്കരം – വിക്രം റാഥോര്‍

കൊറോണയ്ക്ക് ശേഷമുള്ള കാലം ബാറ്റ്സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ ദുഷ്കരമാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. ബാറ്റ്സ്മാന്മാര്‍ക്ക് ടച്ച് നേടുവാന്‍ കൂടുതല്‍ സമയം വേണ്ടി വരുമോ എന്ന ചോദ്യത്തിനാണ്. അങ്ങനെ ഇന്ന ആളുകള്‍ക്ക് ബുദ്ധിമുട്ടും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്ന് പറയാനാകില്ലെന്ന് വിക്രം റാഥോര്‍ വ്യക്തമാക്കി. ഇരു കൂട്ടര്‍ക്കും കാര്യങ്ങള്‍ പ്രയാസകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗണിലും എല്ലാവര്‍ക്കും ടീം മാനേജ്മെന്റ് നല്‍കിയ ഫിറ്റെന്സ്സ് ഡ്രിലുകളും പരിശീലന പരിപാടികളും മുറയ്ക്ക് ചെയ്തു വരുന്നുണ്ടെന്നതാണ് നല്ല കാര്യമെന്ന് റാഥോര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഔട്ട്ഡോര്‍ സെഷന്‍ ആരംഭിക്കുമ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ പഴയ പടിയാവുമെന്നാണ് കരുതുന്നതെന്നും റാഥോര്‍ വ്യക്തമാക്കി.

Previous articleശ്രദ്ധ ചെലുത്തേണ്ടത് പിച്ചുകളിലും ബൗളര്‍മാരുടെ വര്‍ക്ക് ലോഡിലും – അനില്‍ കുംബ്ലെ
Next articleയുവന്റസ് മിലാൻ പോരാട്ടം ജൂൺ 12ന്