ബാഴ്സയെ തകർത്ത് റയൽ രാജകീയമായി കോപ്പ ഡെൽ റേ ഫൈനലിലേക്ക്

കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സലോണയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത നാല് ഗോളിന്റെ വമ്പൻ ജയം ആണ് മാഡ്രിഡ് ക്യാമ്പ് ന്യൂവിൽ കുറിച്ചത്. കരീം ബെൻസിമയുടെ ഹാട്രിക്ക് പ്രകടനം ആണ് റയലിനെ തുണച്ചത്. ഫൈനലിൽ ഒസാസുന ആണ് അവരുടെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിൽ റയലിനെ വീഴ്ത്തിയ ബാഴ്‌സക്ക് തോൽവി വലിയ തിരിച്ചടി ആയി.

ഇരു ടീമുകളും കാര്യമായ സമ്മർദ്ദം ചെലുത്താൻ മെനക്കെടാതെ ഇരുന്നതോടെ ആദ്യ പകുതിയിൽ മത്സരം കൂടുതലും മൈതാന മധ്യത്തിലായിരുന്നു. എതിർ പകുതിയിൽ ബോൾ കൂടുതൽ കൈവശം വെക്കാനായിരുന്നു ബാഴ്‌സയുടെ ശ്രമം. റയൽ മാഡ്രിഡ് കൗണ്ടർ അവസരങ്ങൾക്കായി കാത്തിരുന്നു. സെർജി റോബർട്ടോക്ക് ബോക്സിനുള്ളിൽ നിന്നും ലഭിച്ച അവസരവും ബെൻസിമക്ക് ലഭിച്ച ഹെഡർ അവസരവും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി സമനിലയിൽ അവസാനിക്കും എന്നു കരുതി ഇരിക്കെ റയലിന്റെ ഗോൾ എത്തി. ബാഴ്‌സയുടെ മികച്ച ഒരു മുന്നേറ്റം കുർട്ടോ തടുത്തിട്ടതിൽ നിന്നും കൗണ്ടർ അറ്റാക്ക് ആരംഭിച്ച റയൽ, എതിർ ബോക്സിലേക്ക് കുതിച്ചു. ബെൻസിമയുടെ പാസിൽ വിനിഷ്യസിന്റെ ഷോട്ട് കുണ്ടേ സേവ് ചെയ്‌തെങ്കിലും പന്ത് ഗോൾ വര കടന്നു.

രണ്ടാം പകുതിയിൽ റയൽ നിർത്തിയേടത്ത് നിന്നും തുടങ്ങി. 49ആം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസിൽ നിന്നും ബെൻസിമ വല കുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോറിലും ലീഡ് ആയ റയൽ മത്സരത്തിന്റെ ആധിപത്യം പൂർണമായി ഏറ്റെടുത്തു. 57ആം മിനിറ്റിൽ കേസ്സി വിനിഷ്യസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ബെൻസിമ അനായാസം ഗോൾ കണ്ടെത്തി. ഇതോടെ ബാഴ്‌സ പലപ്പോഴും ബോൾ കൈവശം വെക്കുന്നതിൽ പോലും പിറകിൽ പോയി. 80 ആം മിനിറ്റിൽ ബെൻസിമയുടെ ഹാട്രിക് ഗോൾ എത്തി. മറ്റൊരു കൗണ്ടർ നീക്കത്തിലൂടെ എത്തിയ വിനിഷ്യസ് പന്ത് ബോക്സിനുള്ളിൽ ബെൻസിമക്ക് പന്ത് മറിച്ചു നൽകിയപ്പോൾ കീപ്പറേ മറികടക്കേണ്ട ചുമതലയെ ബെൻസിമക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അരഹുവോ വിനിഷ്യസിനെ തള്ളിയിട്ടതിന് പിറകെ മത്സരം വാക്പൊരിലേക്ക് തിരിഞ്ഞു.

പരിക്കിന്റെ ഭീതിയിൽ ബാഴ്‌സ, തിരിച്ചു വരവിന് റയൽ; കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദം ഇന്ന്

സീസണിലെ അഞ്ചാമത്തെതും അവസാനത്തെയും എൽ ക്ലാസിക്കോ പോരാട്ടത്തിന് ക്യാമ്പ് ന്യൂവിൽ അരങ്ങൊരുങ്ങുമ്പോൾ കിരീട സ്വപ്നത്തിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും. കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ വെച്ചു കീഴടക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ബാഴ്‌സ എത്തുന്നതെങ്കിൽ ഫോമിലുള്ള സൂപ്പർ താരങ്ങളുടെ മികവിൽ ഏക ഗോൾ ലീഡ് അനായാസം മറികടക്കാം എന്നാവും റയൽ കണക്ക് കൂട്ടുന്നത്. കപ്പ് ഫൈനൽ അടക്കം കഴിഞ്ഞ മാസങ്ങളിൽ നടന്ന മൂന്ന് എൽ ക്ലാസിക്കോ പോരാട്ടങ്ങളിലും വിജയിച്ച ഊർജമാണ് ബാഴ്‌സയുടെ കരുത്ത്. എന്നാൽ അവസാന മത്സരത്തിൽ ആറു ഗോൾ ജയം കുറിച്ച മാഡ്രിഡ്, ടീമിന്റെ ഫോമിലാണ് കണ്ണ് വെക്കുന്നത്. മറ്റൊരു സെമിയിൽ ഒസാസുന അത്ലറ്റിക് ക്ലബ്ബിനെ നേരിടും.

ഒരു ഗോൾ ലീഡ് ഉണ്ടെങ്കിലും സുപ്രധാന താരങ്ങളുടെ പരിക്ക് ആണ് ബാഴ്‍സക്ക് ആധിയാവുന്നത്. പെഡ്രി, ഡെമ്പലെ എന്നിവർ നേരത്തെ പുറത്തായതിന് പിറകെ ഇപ്പോൾ ഡി യോങ്, ക്രിസ്റ്റൻസൻ എന്നിവരും ടീമിന് പുറത്താണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ഫെറാൻ ടോറസ്, ഫാറ്റി എന്നിവർ വല കുലുക്കിയത് സാവിക്ക് ആശ്വാസം നൽകുന്നുണ്ടാവും. വിനിഷ്യസിനെ പൂട്ടാൻ അരോഹോ തന്നെ എത്തുമ്പോൾ സെന്റർ ബാക്ക് സ്ഥാനത്തേക്ക് മർക്കോസ് ആലോൻസോ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി എത്തിയ എറിക് ഗർഷ്യക്ക് പകരക്കാരനായി എത്താനും സാവി അവസരം നൽകിയേക്കും. നിർണായ മത്സരത്തിൽ ലെവെന്റോവ്സ്കിയുടെ ഫോമും ബാഴ്‌സക്ക് നിർണായകം ആവും.

ബെൻസിമ, റോഡ്രിഗോ, അസെൻസിയോ തുടങ്ങി മുൻനിര തിളങ്ങിയ മത്സരത്തിന് ശേഷമാണ് റയൽ ക്യാമ്പ് ന്യൂവിലക്ക് എത്തുന്നത്. ഹാസർഡിന്റെ തിരിച്ചു വരവും കൂടി ആവുമ്പോൾ ഒരു പക്ഷെ പുതിയ ടീം കോമ്പിനേഷൻ പരീക്ഷിക്കാനും ആൻസലോട്ടി തയ്യാറായേക്കാം. വാർത്താ സമ്മേളനത്തിൽ ഇത്തരം നീക്കങ്ങൾ ഇറ്റാലിയൻ കോച്ച് നിരകരിച്ചെങ്കിലും വിനിഷ്യസും റോഗ്രിഗോയും അസെൻസിയോയും ഒരുമിച്ചത് വല്ലഡോളിഡിനെതിരെ ഒരുമിച്ച് എത്തിയത് സാവിക്ക് കൃത്യമായ മുന്നറിയിപ്പാണ്. റോഡ്രിഗോ മധ്യ നിരയിൽ എത്തുന്നത് ഗോളിന് മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ ടീമിനെ സഹായിക്കുന്നുണ്ട്. പരിക്ക് മാറി എത്തിയ ഹാസർഡിനും അവസരം ലഭിച്ചേക്കും. മോഡ്രിച്ചും ക്രൂസും ചൗമേനിയും കൂടി ചേരുമ്പോൾ മധ്യ നിരയുടെ കാര്യത്തിലും റയലിന് ആശങ്കയില്ല. സെമി ഫൈനലിൽ വിജയിക്കാൻ സാധിച്ചാൽ അടുത്തിടെ ബാഴ്‌സയിൽ നിന്നേറ്റ തിരിച്ചടികൾക്ക് അത് മധുര പ്രതികാരവും ആവും. വ്യാഴാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

റയൽ സോസിഡാഡിനെ കീഴടക്കി ബാഴ്സലോണ കോപ്പ ഡെൽ റേ സെമിയിലേക്ക്

കോപ്പ ഡെൽ റേ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ സോസിഡാഡിനെ കീഴടക്കി ബാഴ്സലോണ. ക്യാമ്പ്‌ന്യൂവിൽ വെച്ചു നടന്ന മത്സരത്തിൽ ഓസ്മാൻ ഡെമ്പലെ നേടിയ ഏക ഗോൾ ആണ് ബാഴ്‌സലോണയെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സഹായിച്ചത്. നാളെ നടക്കുന്ന മറ്റൊരു ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ഏറ്റു മുട്ടും.

സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണക്ക് തന്നെ ആയിരുന്നു മുൻതൂക്കം. ഡെമ്പലെയുടെ ഗംഭീര പ്രകടനം സോസിഡാഡ് പ്രതിരോധത്തെ പലപ്പോഴും വട്ടം കറക്കി. ഇരു ടീമുകളുടെയും ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത് എങ്കിലും പിന്നീട് ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചു. ലെവെന്റോവ്സ്കിയുടെ ആദ്യ ശ്രമം ഡിയോങ്ങിന്റെ ദേഹത്ത് തട്ടി ഓഫ്സൈഡിൽ കലാശിച്ചു. ബോക്സിനുള്ളിൽ എതിർ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു പെഡ്രി സൃഷ്ടിച്ച അവസരത്തിൽ ഡിയോങ്ങിന്റെ ഷോട്ട് അകന്ന് പോയി. മുപ്പതാം മിനിറ്റിൽ സോസിഡാഡിന് ലഭിച്ച മികച്ച അവസരത്തിൽ കുബോയുടെ ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചു. പിന്നീട് ബാസ്ക്വറ്റ്സിനെ ഫൗൾ ചെയ്തതിന് ബ്രയ്സ് മെന്റിസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ബാഴ്‌സലോണക്ക് ഗോൾ ആക്കി മാറ്റാൻ സാധിക്കാതെ പോയത്.

രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ബാഴ്‌സ അൻപതിരണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി. വലത് വിങ്ങിൽ ജൂൾസ് കുണ്ടെയുടെ പാസ് പിടിച്ചെടുത്തു ബോക്സിലേക്ക് ഓടിക്കയറി തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. പോസ്റ്റിന്റെ തൊട്ടു മുൻപിൽ നിന്നും സമനില ഗോൾ നേടാനുള്ള അവസരം സോർലോത് പുറത്തേക്കടിച്ചു കളഞ്ഞത് അവിശ്വസനീയമായി. പിന്നീടും ബാഴ്‌സയുടെ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിൽ. അവസാന നിമിഷം ടെർ സ്റ്റഗന്റെ മിസ് പാസിൽ നിന്നും ലഭിച്ച സുവർണാവസരവും സോസിഡാഡിന് മുതലാക്കാൻ ആയില്ല. വിജയിച്ചെങ്കിലും പെഡ്രി മുടന്തി കളം വിട്ടത് ബാഴ്‌സക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വലൻസിയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ വീഴ്ത്തി റയൽ ബെറ്റിസിന് കോപ ഡെൽ റെ കിരീടം

കോപ ഡെൽ റെ കിരീടത്തിൽ മുത്തമിട്ടു മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ്. 16 വർഷത്തെ കിരീട വരൾച്ചക്ക് ആണ് ബെറ്റിസ് ഇന്ന് വലൻസിയക്ക് എതിരായ ഫൈനൽ വിജയത്തോടെ അന്ത്യം കുറിച്ചത്. ഇരു ടീമുകളും 1-1 നു സമനില പാലിച്ച 120 മിനിറ്റുകൾക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ട് ആണ് വിജയിയെ തീരുമാനിച്ചത്. ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ച മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും അധികം പിറന്നില്ല.


നബീൽ ഫെകിർ ഒരുക്കിയ അവസരത്തിൽ നിന്നു ഹെക്ടർ ബെല്ലരിന്റെ ക്രോസിൽ നിന്നു 11 മത്തെ മിനിറ്റിൽ തന്നെ ബെറ്റിസിന് ബ്രോഹ ഇഗലിയാസിസ് മുൻതൂക്കം സമ്മാനിച്ചു. എന്നാൽ മുപ്പതാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ മോരിബയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹ്യൂഗോ ദുരോ വലൻസിയക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ആർക്കും ഗോൾ കണ്ടത്താൻ ആവാത്തതോടെ മത്സരം പെനാൽട്ടിയിലേക്ക് നീണ്ടു. പെനാൽട്ടി ഷൂട്ട് ഔട്ടിൽ വലൻസിയക്ക് ആയി നാലാമത് പെനാൽട്ടി എടുത്ത അമേരിക്കൻ താരം യൂനുസ് മൂസാ പെനാൽട്ടി പുറത്ത് അടിച്ചതോടെ ബെറ്റിസ് 5-4 നു പെനാൽട്ടിയിലൂടെ മത്സരത്തിൽ ജയം കണ്ടു കിരീടം ഉറപ്പിക്കുക ആയിരുന്നു.

ബാഴ്സക്ക് പിന്നാലെ കോപ ഡെൽ റേയിൽ റയലിന്റെയും കഥ കഴിച്ച് അത്ലറ്റിക് ബിൽബാവോ

കോപ ഡെൽ റേയിൽ റയൽ മാഡ്രിഡിനെയും അത്ലറ്റിക് ബിൽബാവോ പുറത്താക്കി. കഴിഞ്ഞ റൗണ്ടിൽ ബാഴ്സലോണയെ തോൽപ്പിച്ച അത്ലറ്റിക് ക്ലബ് ഇന്നലെ നടന്ന ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം റയൽ മാഡ്രിഡിനെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞ അത്ലറ്റിക് ബിൽബാവോ കളിയുടെ അവസാന നിമിഷം വിജയ ഗോൾ നേടുക ആയിരുന്നു.

കളിയുടെ 89ആം മിനുട്ടിൽ അലക്സ് ബെറഗ്വുർ ആണ് അത്ലറ്റിക് ക്ലബിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ഇവർ സെമി ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ അത്ലറ്റിക് ക്ലബ് 3-2 എന്ന സ്കോറിനായിരുന്നു ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. അത്ലറ്റിക് ബിൽബാവോ, റയൽ ബെറ്റിസ്, വലൻസിയ, റയോ വല്ലെകാനോ എന്നിവർ ആണ് കോപ ഡെൽ റേ സെമി ഫൈനലിൽ എത്തിയത്.

കോപ ഡെൽ റേയിലും ബാഴ്സലോണക്ക് നിരാശ

ഈ സീസൺ ബാഴ്സലോണക്ക് നിരാശയുടേത് മാത്രമാണ്. അവർ കോപ ഡെൽ റേയിൽ നിന്നും യാത്ര പറയേണ്ടി വന്നു. ഇന്നലെ പ്രീക്വാർട്ടറിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ എക്സ്ട്രാ ടൈം വരെയുള്ള പോരാട്ടത്തിന് ഒടുവിലാണ് പരാജയം സമ്മതിച്ചത്. 3-2 എന്ന സ്കോറിനായിരുന്നു അത്ലറ്റിക് വിജയിച്ചത്. മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ അത്ലറ്റിക് ലീഡ് എടുത്തു. മുനിയൻ ആണ് ബാഴ്സയെ ഞെട്ടിച്ചു കൊണ്ട് ലീഡ് എടുത്തത്.

ഇരുപതാം മിനുട്ടിൽ തന്റെ ആദ്യ ബാഴ്സലോണ ഗോളുമായി ഫെറാൻ ടോറസ് ബാഴ്സയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ അൻസു ഫതി പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സലോണക്ക് തിരിച്ചടിയായി. 85ആം മിനുട്ടിൽ മാർട്ടിനസിലൂടെ വീണ്ടും അത്ലറ്റിക് ലീഡ് എടുത്തു. ഇത്തവണ എക്സ്ട്രാ ടൈമിൽ പെഡ്രി ബാഴ്സക്ക് വേണ്ടി സമനില പിടിച്ചു.

എക്സ്ട്രാ ടൈമിന്റെ 105ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മുനിയൻ അത്ലറ്റിക് വിജയം ഉറപ്പിച്ചു.

പത്തുപേരുമായി പൊരുതി ജയിച്ച് റയൽ മാഡ്രിഡ്

കോപ്പ ഡെൽ റേയിൽ പത്തുപേരുമായി പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. ഒരു വമ്പൻ റയൽ മാഡ്രിഡ് തിരിച്ച് വരവാണ് ഫുട്ബോൾ ആരാധകർക്ക് ഇന്ന് കാണാൻ സാധിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാർലോ ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ഇന്ന് ജയിച്ചത്. 104ആം മിനുട്ടിലെ എൽചെ ഗോളിനെ മറികടന്നാണ് റയൽ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. എൽചെക്ക് വേണ്ടി ഗോൺസാലോ വെർദു ഗോളടിച്ചപ്പോൾ ഇസ്കോയും ഈഡൻ ഹസാർഡും റയൽ മാഡ്രിഡിനായി സ്കോർ ചെയ്തു. ടെറ്റെ മൊരെന്റോയെ വീഴ്ത്തിയതിന് മാഴ്സെല്ലോ ചുവപ്പ് കാർഡ് കണ്ട് പുറത്തവുകയും ചെയ്തു.

കളിയുടെ ആദ്യ പകുതിയിൽ തന്നെ എൽചെയുടെ താരങ്ങൾ റയൽ മാഡ്രിഡ് പ്രതിരോധത്തിന് വിള്ളൽ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. വിനീഷ്യസ് ജൂനിയർ നയിച്ച റയൽ മാഡ്രിഡ് അറ്റാക്കിനും ഗോൾ കണ്ടെത്താനായില്ല. കളിയുടെ എക്സ്ട്രാ ടൈമിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഒരു ഗോളിന് പിന്നിൽ നിന്നെങ്കിലും ശക്തമായി തിരിച്ച് വരാൻ റയലിനായി. 1978ന് ശേഷം ആദ്യ ജയത്തിലേക്ക് എൽചെ പോകുമെന്ന് തോന്നിപ്പിച്ചതിന് പിന്നാലെയാണ് പകരക്കാരായി ഇറങ്ങിയ ഇസ്കോയും ഹസാർഡും റയലിന് ജയം നേടിക്കൊടുത്തത്.

കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി, റയലിന് എൽചെ, ബാഴ്സലോണക്ക് അത്ലറ്റിക്ക് ക്ലബ്

കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ന് നടന്ന നറുക്ക് എടുപ്പിക് ആണ് ഫിക്സ്ചറുകൾ ആയത്. ബാഴ്സലോണക്ക് അത്ലറ്റിക് ബിൽബാവോ ക്ലബ് ആകും എതിരാളികൾ, റയൽ മാഡ്രിഡ് എൽചെയെയും നേരിടും. റയൽ സോസിഫാഫ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ. അടുത്ത വാരാന്ത്യത്തിൽ ആകും ക്വാർട്ടർ മത്സരങ്ങൾ നടക്കുക.

Copa DelRey Round of 16 Draw

▪️ Atlético Baleares v Valencia
▪️ Girona v Rayo Vallecano
▪️ Sporting Gijón v Cádiz
▪️ Elche v Real Madrid
▪️ Real Sociedad v Atlético Madrid
▪️ Real Betis v Sevilla
▪️ Athletic Club v Barcelona
▪️ Mallorca v Espanyol

രണ്ടാം പകുതിയിൽ തിരിച്ചുവരവ്, ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ

ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ മൂന്നാം ഡിവിഷൻ ക്ലബായ ലിനാരെസ് ഡിപോർടീവോയ്ക്ക് എതിരെ രണ്ടാം പകുതിയികെ തിരിച്ചുവരവുമായാണ് ബാഴ്സലോണ വിജയിച്ചത്. തുടകത്തിൽ ഒരു ഗോളിന് ബാഴ്സലോണ പിറകിൽ പോയിരുന്നു. 19ആം മിനുട്ടിൽ ഹ്യൂഗോ ഡിയസ് ആണ് ലിനാരസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 63ആം മിനുട്ട് വരെ ആ ലീഡ് തുടർന്നു.

63ആം മിനുട്ടിൽ ഡെംബലയുടെ ഗോൾ ബാഴ്സലോണക്ക് സമനില നൽകി. ആറ് മിനുട്ടുകൾ കഴിഞ്ഞ് ജുറ്റ്ഗ്ല ബാഴ്സലോണക്ക് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി.

മാജിക്കൽ മെസ്സി, കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ

കോപ്പ ഡെൽ റേ കിരീടം 31ആം തവണയും സ്വന്തമാക്കി ബാഴ്‌സലോണ. മെസ്സി തന്റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ 4 ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 2017/ 18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. 2018/ 19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.

ബാഴ്‌സലോണക്ക് വേണ്ടി 2021ൽ മികച്ച ഫോം തുടരുന്ന മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ ഡി യോങ്ങും അന്റോണിയോ ഗ്രീസ്മാനും ബാഴ്‌സലോണയുടെ മറ്റു ഗോളുകൾ നേടി. ഫൈനലിൽ ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ അത്ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ 14 മിനുറ്റിനിടെ 4 ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്.

കോപ ഡെൽ റേ ഫൈനലിനായുള്ള ബാഴ്സലോണ സ്ക്വാഡിൽ പികെയും

ശനിയാഴ്ച നടക്കുന്ന കോപ ഡെൽറേ ഫൈനൽ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ഇല്ലാതിരുന്ന സെന്റർ ബാക്ക് ജെറാറ് പികെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. പികെ ഫൈനലിൽ കളിക്കുന്നത് ഇപ്പോഴും ഉറപ്പായിട്ടില്ല എങ്കിലും താരത്തിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു.

സീസൺ തുടക്കം മുതൽ പരിക്കേറ്റ് പുറത്തിരിക്കുന്ന അൻസു ഫതിയും സ്ക്വാഡിൽ ഉണ്ട്. എന്നാൽ ഫതിക്ക് മെഡിക്കൽ ക്ലിയറൻസ് ഇല്ല. താരം ടീമിനൊപ്പം സ്റ്റേഡിയത്തിൽ ഇരുന്ന് ഫൈനൽ വീക്ഷിക്കുക മാത്രമെ ചെയ്യുകയുള്ളൂ. കളിക്കില്ല. ഫൈനലിൽ അത്ലറ്റിക്കോ ബിൽബാവോ ആണ് ബാഴ്സലോണയുടെ എതിരാളികൾ. ശനിയാഴ്ച രാത്രി 1 മണിക്കാണ് മത്സരം നടക്കുന്നത്.

Barca squad

റയൽ സോസിഡാഡ് കോപ ഡെൽ റേ ചാമ്പ്യന്മാർ, 34 വർഷത്തിനു ശേഷം ഒരു കിരീടം

സ്പയിനിൽ ഒരു കിരീടത്തിനായുള്ള റയൽ സോസിഡാഡിന്റെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. ഇന്നലെ കോപ ഡെൽ റേ കിരീടം അവർ ഉയർത്തി. 34 വർഷത്തിനു ശേഷമാണ് റയൽ സോസിഡാഡ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 2019-20 സീസണിലെ കോപ ഡെൽ റേ ഫൈനലാണ് ഇന്നലെ നടന്നത്. കൊറോണ കാരണം കഴിഞ്ഞ വർഷം മാറ്റിവെച്ച ഫൈനലാണിത്. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് സോസിഡാഡ് തോൽപ്പിച്ചത്.

മൈകിൾ ഒയർസബാലിന്റെ ഒരു പെനാൾട്ടി ആണ് വിജയ ഗോളായി മാറിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ സോസിഡാഡിൽ എത്തിയ ആദ്യ സീസണിൽ തന്നെ കിരീടം നേടി എന്ന പ്രത്യേകതയും ഈ കിരീടത്തിന് ഉണ്ട്. സിൽവയുടെ കരിയറിലെ ഇരുപതാം കിരീടമായിരുന്നു ഇത്. ഇനി ഈ സീസണിലെ കോപ ഡെൽ റേ ഫൈനൽ മത്സരം നടക്കാനുണ്ട്. 17ന് നടക്കുന്ന ഫൈനലിൽ ബാഴ്സലോണയും അത്ലറ്റിക് ബിൽബാവോയും ആണ് നേർക്കുനേർ വരുന്നത്.

Exit mobile version