സിദാന് പുതിയ തിരിച്ചടി, റയൽ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്ത്

ലേഗാനസിനോട് തോറ്റ് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ യിൽ നിന്ന് പുറത്ത്. സാന്റിയാഗോ ബെർണാബുവിൽ 1-2 ന് തോറ്റാണ് റയൽ പുറത്തായത്. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റയൽ ജയിച്ചിരുന്നെങ്കിലും ഇരു പാദങ്ങളിലുമായി സ്കോർ 2-2 ആയതോടെ എവേ ഗോൾ അടിസ്ഥാനത്തിൽ ലേഗാനസ് സെമി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ല ലീഗെയിൽ 13 ആം സ്ഥാനത്തിരിക്കുന്ന ലെഗാനസിനോട് തോറ്റ് പുറത്തായത് സിദാനും സംഘത്തിനും വൻ നാണക്കേടായി. ചരിത്രത്തിൽ ആദ്യമായാണ് റയൽ ലെഗാനസിനോട് തോൽവി വഴങ്ങുന്നത്.

താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തിയ സിദാന്റെ തീരുമാനം തിരിച്ചടിക്കുകയായിരുന്നു. റൊണാൾഡോയും ബെയ്‌ലും ആദ്യ ഇലവനിൽ ഇല്ലാതെയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഹാവിയെർ ഹെറാസോ 25 വാര അകലെ നിന്ന് നേടിയ മനോഹര ഗോളിൽ ലെഗാനസ് ബെർണാബുവിൽ നിർണായക എവേ ഗോൾ നേടിയതോടെ ടൈ സ്കോർ 1-1 എന്ന നിലയിലായി. ആദ്യ പകുതിയിൽ ഏക ഗോളിന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ ബെൻസീമയുടെ ഗോളിൽ സമനില കണ്ടെത്തി ടൈ 2-1 ആക്കി. പക്ഷെ 55 ആം മിനുട്ടിൽ ഗബ്രിയേൽ പിറസ് ലഗാനസിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. എതിരാളികൾ രണ്ട് എവേ ഗോളുകൾ സ്വന്തമാക്കിയതോടെ ജയിക്കാൻ ഒരു ഗോൾ നേടണമെന്ന അവസ്ഥയിൽ സിദാൻ ലൂക്ക മോദ്‌റിച്, ,ബോയ മയൊരാൾ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും റയലിന് നിർണായകമായ ഗോൾ നേടാനായില്ല.
ല ലീഗെയിൽ ബാഴ്സക്ക് 19 പോയിന്റ് പിറകിലായി നാലാം സ്ഥാനത്താണ്‌ റയൽ. നിലവിലെ സാഹചര്യത്തിൽ കോപ്പ ഡെൽ റേ യിൽ നിന്ന് കൂടെ പുറത്തായതോടെ സിദാന്റെ മേലുള്ള സമ്മർദ്ദം കടുത്തതാവും എന്ന് ഉറപ്പാണ്. ല ലീഗെയിൽ വലൻസിയക്ക് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അസെൻസിയോ രക്ഷകനായി, റയലിന് ജയം  

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിദാന്റെ ടീം ലെഗാനസിനെതിരെ ജയം കണ്ടത്. മാർക്കോ അസെൻസിയോയാണ് വിജയ ഗോൾ നേടിയത്.

പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് സിദാൻ റയൽ മാഡ്രിഡിനെ കളത്തിൽ ഇറക്കിയത്. റൊണാൾഡോയും ബെയ്‌ലും ക്രൂസും ഒന്നും ഇല്ലാതെ ഇറങ്ങിയ റയൽ ആദ്യ ഇലവനിൽ അസൻസിയോ, ബോയ മയൊരാൾ, ലൂക്കാസ് വാസ്‌കേസ്, അടക്കമുള്ളവർ ഇടം നേടി. ലഗാനസിന്റെ മൈതാനത്ത് പക്ഷെ അവർ മികച്ച പ്രതിരോധം പുറത്തെടുത്തപ്പോൾ റയലിന് ഗോളിനായി 89 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. തിയോ ഹെർണാണ്ടസിന്റെ പാസ്സ് മികച്ച ഫിനിഷിലൂടെ അസെൻസിയോ ഗോളാകുകയായിരുന്നു. ഈ മാസം 24 നാണ് സാന്റിയാഗോ ബെർണാബുവിൽ രണ്ടാം പാദ മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തി, ബാഴ്സക്ക് സീസണിലെ ആദ്യ തോൽവി

ബാഴ്‌സലോണയുടെ വിജയകുതിപ്പിന് അന്ത്യം. ഈ സീസണിൽ ഒരൊറ്റ തോൽവി പോലും വഴങ്ങാതെ കുതിച്ച ബാഴ്‌സക്ക് എസ്പാന്യോളാണ് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. കോപ്പ് ഡെൽ റേ കോർട്ടർ ഫൈനലിൽ എസ്പാന്യോളിനെ നേരിട്ട ബാഴ്സ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതും നിർണായകമായി. സ്കോർ 0-0 യിൽ നിൽക്കുമ്പോഴാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയത്.

രാകിറ്റിച്, സുവാരസ് എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സ ടീമിനെ ഇറക്കിയത്. മെസ്സി ആദ്യ ഇലവനിൽ തന്നെ കളിച്ചിരുന്നു. കാർലെസ് അലനെ, അലക്‌സി വിദാൽ എന്നിവരും ബാഴ്സ നിരയിൽ ഇടം നേടി. ആദ്യ പകുതിയിൽ ബാഴ്സ ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതി 15 മിനുറ്റ് പിന്നിട്ടിട്ടും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ ലൂയിസ് സുവാരസിനെ കളത്തിലിറക്കി. 62 ആം മിനുട്ടിൽ  സെർജിയോ റെബേർട്ടോയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി ബാഴ്സക്ക് പെനാൽറ്റി അനുവദിച്ചു. പക്ഷെ മെസ്സിയുടെ കിക്ക് എസ്പാന്യോൾ ഗോളി ഡീഗോ ലോപ്പസ് തടുത്തു. 88 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എസ്പാന്യോൾ 88 ആം മിനുട്ടിൽ സ്വന്തം മൈതാനത്ത് ബാഴ്സകെതിരെ ഗോൾ നേടി. ഓസ്‌കാർ മേലെൻഡോയാണ് ഗോൾ നേടിയത്. പിന്നീട് സമനില ഗോൾ കണ്ടെത്താൻ ബാഴ്സക്ക് പറ്റാതെ വന്നതോടെ വാൽവേർഡക്ക് ബാഴ്സ പരിശീലകൻ എന്ന നിലയിൽ ആദ്യ തോൽവി എത്തി. ഈ മാസം 25 ആം തിയതിയാണ് രണ്ടാം പാദ മത്സരം ക്യാമ്പ് നൂവിൽ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ : റയൽ മാഡ്രിഡ് കോർട്ടർ ഫൈനലിൽ

കോപ്പ ഡെൽ റേ രണ്ടാം പാദ പ്രീ കോർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് സമനില. പക്ഷെ ഇരു പാദങ്ങളിലുമായി 5-2 ന് ജയിച്ച റയൽ കോർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ സാന്റിയാഗോ ബെർണാബുവിൽ 2-2 ന് റയൽ എതിരാളികളായ നുമാൻസിയായോട് സമനില വഴങ്ങുകയായിരുന്നു. റായലിനായി ലൂകാസ് വാസ്‌കേസാണ് രണ്ടു ഗോളുകളും നേടിയത്.

ആദ്യ പാദത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച റയൽ യുവ നിരയെയാണ് കളത്തിൽ ഇറക്കിയത്. റൊണാൾഡോയും, ബെയ്‌ലും, ഇസ്കോയും , ബെൻസീമയും അടക്കമുള്ള താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച സിദാൻ വാസ്‌കേസ്, അസെൻസിയോ, ബോയ മയൊരാൾ എന്നിവർക്ക് അവസരം നൽകി. 10 ആം മിനുട്ടിൽ വാസ്‌കേസ് ആദ്യ ഗോൾ നേടിയെങ്കിലും ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപേ ഗില്ലെർമോയിലൂടെ നുമാൻസിയ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 59 ആം മിനുട്ടിൽ വാസ്‌കേസ് തന്നെ വീണ്ടും റയലിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 82 ആം മിനുട്ടിൽ ഗില്ലെർമോ വീണ്ടും സന്ദർശകരെ ഒപ്പമെത്തിക്കുകയായിരുന്നു.
ഇന്ന് പ്രീ കോർട്ടർ ഫൈനലിൽ ബാഴ്സ സെൽറ്റ വിഗോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ : റയലിന് മികച്ച ജയം

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് മികച്ച ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് റയൽ നുമാൻസിയയെ അവരുടെ മൈതാനത്ത് മറികടന്നത്. റയലിനായി ബെയ്‌ൽ, ഇസ്കോ, മയൊരാൽ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാന 30 മിനുറ്റ് 10 പേരുമായി കളിച്ച നുമാൻസിയക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.

റൊണാൾഡോ, ബെൻസീമ, ക്രൂസ്, മോദ്‌റിച് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഗരേത് ബെയ്‌ൽ പരിക്ക് മാറി ആദ്യ ഇലവനിൽ തന്നെ ഇടം നേടി. 33 ആം മിനുട്ടിൽ വാസ്‌കെസിനെ ബോക്സിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബെയ്‌ലാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ നുമാൻസിയ താരം ടിയമാൻക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റയലിന് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ രണ്ടാം ഗോളിനായി റയലിന് 89 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണയും പെനാൽറ്റിയിൽ നിന്ന് ഇസ്‌കോയാണ് ഗോൾ നേടിയത്. 91 ആം മിനുട്ടിൽ മായൊരാലും ഗോൾ നേടിയതോടെ റയൽ ജയം പൂർത്തിയാക്കി. 10 ആം തിയതി റയലിന്റെ മൈതാനത്താണ് രണ്ടാം പാദ മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ : ബാഴ്സക്ക് സമനില

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിന് ഇറങ്ങിയ ബാഴ്സക്ക് സെൽറ്റ വിഗോക്കെതിരെ സമനില. സെൽറ്റയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. ബാഴ്സക്കായി ആർനൈസ് ഗോൾ നേടിയപ്പോൾ പയോനെ സിസ്റ്റോയാണ് സെൽറ്റയുടെ ഗോൾ നേടിയത്.

ലൂയി സുവാരസും മെസ്സിയും ഇല്ലാതെ ഇറങ്ങിയ ബാഴ്സ യുവ താരം അർനൈസിന് സ്‌ട്രൈക്കർ റോളിൽ അവസരം നൽകി. 25 കാരൻ അർനൈസ് 15 ആം മിനുട്ടിൽ ബാഴ്‌സയെ മുന്നിൽ എത്തിച്ചെങ്കിലും 31 ആം മിനുട്ടിൽ സിസ്റ്റോയിലൂടെ സെൽറ്റ വീഗൊ സമനില കണ്ടെത്തി. രണ്ടാം പകുതിയിലും 70 മിനുറ്റ് പിഞ്ഞിട്ടിട്ടും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ ഒസ്മാൻ ദമ്പലെ, സെർജിയോ റോബർട്ടോ, റാകിറ്റിച് എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പാദ മത്സരം അടുത്ത വ്യാഴാഴ്ച ബാഴ്സയുടെ മൈതാനത്താണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചുവരവ് ആഘോഷമാക്കി ഡിയാഗോ കോസ്റ്റ, അത്ലറ്റിക്കോയ്ക്ക് ജയം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഡിയാഗോ കോസ്റ്റ കളത്തിലിറങ്ങിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ലെയാടെയെ ഗോൾ മഴയിൽ മുക്കി. കളത്തിലിറങ്ങി അഞ്ചുമിനുട്ടിനുള്ളിൽ സ്‌കോർ ചെയ്ത് ഡിയാഗോ കോസ്റ്റയും തിരിച്ചുവരവ് ഗംഭീരമാക്കി. കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ലെയാടെയെ അത്ലറ്റികോ മാഡ്രിഡ് തകർത്തത്. ചെൽസിയിൽ നിന്നും ട്രാൻസ്ഫർ ആയതിൽ പിന്നെ കോസ്റ്റയുടെ ആദ്യമത്സരമായിരുന്നു ഇന്നത്തേത്.

2013 /14 സീസണിന് ശേഷം ആദ്യമായാണ് കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടിയിറങ്ങുന്നത്. 63 മിനുട്ടിൽ കളത്തിൽ ഇറങ്ങിയ കോസ്റ്റ അത്ലറ്റിക്കോയുടെ ലീഡ് മൂന്നായി ഉയർത്തി. ഇതിനു മുൻപ് അവസാനമായി കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ചത് ചെൽസിക്കെതിരെയായിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ ചെൽസിയിൽ കളിച്ച കോസ്റ്റ പ്രീമിയർ ലീഗ് നേടിയിരുന്നു. ഡിയാഗോ ഗോഡിനും ടോറസും ഗ്രീസ്മാനുമാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ച മറ്റു താരങ്ങൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version