വലൻസിയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ വീഴ്ത്തി റയൽ ബെറ്റിസിന് കോപ ഡെൽ റെ കിരീടം

കോപ ഡെൽ റെ കിരീടത്തിൽ മുത്തമിട്ടു മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ്. 16 വർഷത്തെ കിരീട വരൾച്ചക്ക് ആണ് ബെറ്റിസ് ഇന്ന് വലൻസിയക്ക് എതിരായ ഫൈനൽ വിജയത്തോടെ അന്ത്യം കുറിച്ചത്. ഇരു ടീമുകളും 1-1 നു സമനില പാലിച്ച 120 മിനിറ്റുകൾക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ട് ആണ് വിജയിയെ തീരുമാനിച്ചത്. ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ച മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും അധികം പിറന്നില്ല.

20220424 043856

നബീൽ ഫെകിർ ഒരുക്കിയ അവസരത്തിൽ നിന്നു ഹെക്ടർ ബെല്ലരിന്റെ ക്രോസിൽ നിന്നു 11 മത്തെ മിനിറ്റിൽ തന്നെ ബെറ്റിസിന് ബ്രോഹ ഇഗലിയാസിസ് മുൻതൂക്കം സമ്മാനിച്ചു. എന്നാൽ മുപ്പതാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ മോരിബയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹ്യൂഗോ ദുരോ വലൻസിയക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ആർക്കും ഗോൾ കണ്ടത്താൻ ആവാത്തതോടെ മത്സരം പെനാൽട്ടിയിലേക്ക് നീണ്ടു. പെനാൽട്ടി ഷൂട്ട് ഔട്ടിൽ വലൻസിയക്ക് ആയി നാലാമത് പെനാൽട്ടി എടുത്ത അമേരിക്കൻ താരം യൂനുസ് മൂസാ പെനാൽട്ടി പുറത്ത് അടിച്ചതോടെ ബെറ്റിസ് 5-4 നു പെനാൽട്ടിയിലൂടെ മത്സരത്തിൽ ജയം കണ്ടു കിരീടം ഉറപ്പിക്കുക ആയിരുന്നു.

Exit mobile version