അടുത്ത സീസൺ വരെ പരീലനത്തിലേക്ക് ഇല്ല- അന്റോണിയോ കോണ്ടെ

- Advertisement -

അടുത്ത സീസണിൽ മാത്രമേ താൻ ഇനി പരിശീലനത്തിലേക്ക് വരൂ എന്ന് അന്റോണിയോ കോണ്ടെ. ജൂലൈ മാസത്തിൽ ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം കോണ്ടെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്ക പെട്ടു എങ്കിലും അദ്ദേഹം സ്ഥാനം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതോടെ ചെൽസി അദ്ദേഹത്തിന് നഷ്ടപരിഹാര തുകയായി 11 മില്യൺ പൗണ്ട് നൽകേണ്ടി വരും എന്നുറപ്പായി.

തന്നെപോലുള്ള പരിശീലക ശൈലിക്ക് സീസൺ തുടക്കത്തിൽ മാത്രമേ സാധ്യത ഒള്ളൂ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. സീസൺ പകുതിയിൽ തനിക്ക് ഒരിക്കലും ഒരു ടീമിനെ ഏറ്റെടുക്കാനാവില്ല. ഇത് കാരണമാണ് താൻ റയൽ പരിശീലകനാവാൻ വിസമ്മതിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. മുൻ യുവന്റസ്, ഇറ്റലി ദേശീയ ടീം പരിശീലക സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Advertisement