മികച്ച സ്വീഡിഷ് താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് വിക്ടർ ലിൻഡലോഫ് കഴിഞ്ഞ വർഷത്തെ മികച്ച സ്വീഡിഷ് താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ സ്വീഡനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ലിൻഡലോഫിനെ മികച്ച സ്വീഡിഷ് താരം എന്ന പുരസ്കാരത്തിന് അർഹനാാക്കിയത്. സ്വീഡന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും ലിൻഡെലോഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ അത്ര നല്ല പ്രകടനമല്ല ലിൻഡലോഫ് കാഴ്ചവെക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്ററിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഉണ്ട് എങ്കിലും കാര്യമായ പ്രകടനങ്ങൾ സ്വീഡിഷ് സെന്റർ ബാക്കിൽ നിന്ന് വന്നിട്ടില്ല. ജർമ്മൻ ക്ലബായ വോൾഫ്സ്ബർഗിന്റെ നിലാ ഫിസ്ചർ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement