ചെൽസിക്ക് ട്രാൻസ്ഫറിന് വിലക്ക് പ്രഖ്യാപിച്ച് ഫിഫ , ഇനി താരങ്ങളെ വാങ്ങാൻ കഴിയില്ല

ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണതു പോലെ എന്ന അവസ്ഥയാണ് ഇപ്പോൾ ചെൽസിക്ക് വന്നിരിക്കുന്നത്. ലീഗിൽ ആകെ വിയർക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് ഇരുട്ടടി പോലെ ഒരു വാർത്ത ഫിഫയിൽ നിന്ന് വന്നിരിക്കുന്നു. ട്രാൻസ്ഫർ നിയമങ്ങൾ ലംഘിച്ചതിനാൽ ചെൽസി ക്ലബിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്താൻ ഫിഫ തീരുമാനിച്ചു. ഇനി പുതിയ താരങ്ങളെ ക്ലബിലേക്ക് എത്തിക്കാൻ ചെൽസിക്ക് സാധിക്കില്ല. 18 വയസ്സാവാത്ത താരങ്ങളെ ട്രാൻസ്ഫർ ചെയ്ത സംഭവമാണ് ചെൽസിക്ക് എതിരെ ഫിഫ നടപടി എടുക്കാൻ കാരണം.

അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ആണ് വിലക്ക്. അതായത് ഇനി വരുന്ന സീസൺ തുടക്കത്തിലെ ട്രാൻസ്ഫർ വിൻഡോയിലും അതിനു പിറകെ ഉള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലും താരങ്ങളെ എടുക്കാൻ ചെൽസിക്ക് ആവില്ല. പുതിയ സ്വദേശ താരങ്ങളെയോ വിദേശ താരങ്ങളെയോ രജിസ്റ്റർ ചെയ്യാനും ചെൽസിക്ക് ആവില്ല.

ചെൽസിയെ മാത്രമല്ല ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനെയും തെറ്റുകാരായി കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് പിഴ ചുമത്താൻ ഫിഫ തീരുമാനിച്ചു. ചെൽസിക്കും വലിയ പിഴ ഫിഫ വിധിച്ചിട്ടുണ്ട്. ഒരു വിഭാഗങ്ങൾക്കും ഈ വിഷയത്തിൽ അപ്പീൽ നൽകാൻ അവസരം ഉണ്ടാകും

Previous articleആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ
Next articleവിജയ റണ്‍ കുറിച്ച് വരുണ്‍ നായനാര്‍, ഇന്ത്യയ്ക്ക് 9 വിക്കറ്റ് വിജയം