വിജയ റണ്‍ കുറിച്ച് വരുണ്‍ നായനാര്‍, ഇന്ത്യയ്ക്ക് 9 വിക്കറ്റ് വിജയം

രണ്ടാം ഇന്നിംഗ്സില്‍ 167 റണ്‍സിനു ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെ പുറത്താക്കി ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ ആദ്യ അണ്ടര്‍ 19 ചതുര്‍ദിന മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി. തലേ ദിവസത്തെ സ്കോറായ 38/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബോംഗ മഖാഖ 74 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്കായി സുതാര്‍, ഹൃതിക് ഷൗക്കീന്‍ എന്നിവര്‍ മൂന്നും അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് 18 റണ്‍സ് നേടിയ ദിവ്യാന്‍ഷിനെ നഷ്ടമായെങ്കിലും വരുണ്‍ നായനാരാണ് ഇന്ത്യയുടെ വിജയം 19 റണ്‍സ് നേടി ഉറപ്പാക്കുകയായിരുന്നു. വിജയ സമയത്ത് വത്സല്‍ ഗോവിന്ദ് റണ്ണൊന്നുമെടുക്കാതെ ക്രീസിന്റെ മറു വശത്തുണ്ടായിരുന്നു.

Previous articleചെൽസിക്ക് ട്രാൻസ്ഫറിന് വിലക്ക് പ്രഖ്യാപിച്ച് ഫിഫ , ഇനി താരങ്ങളെ വാങ്ങാൻ കഴിയില്ല
Next articleഈ സീസണിൽ ചെൽസി ആഴ്സണലിനേക്കാൾ മികച്ചവർ- സാരി