ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പുള്ള ഇടവേളയെ സ്വാഗതം ചെയ്ത് പോചടീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് മൂന്ന് ആഴ്ചയോളം വിശ്രമം കിട്ടുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ടോട്ടൻഹാം പരിശീലക‌ൻ പോചടീനോ. മാഡ്രിഡിൽ ജൂൺ ഒന്നിനാകും ഫൈനൽ നടക്കുക. ഫൈനൽ ഇങ്ങനെ നീട്ടിയത് ടോട്ടൻഹാമിൻ വലിയ ഗുണമായിരിക്കുകയാണ്. പരിക്കേറ്റ താരങ്ങളായ ഹാറ്റി കെയ്ൻ, വെർടോംഗൻ, ട്രിപ്പിയർ തുടങ്ങിയവർക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള സമയം ഇത് നൽകുമെന്നാണ് പ്രതീക്ഷ എന്നും പോചടീനോ പറഞ്ഞു.

ലിവർപൂളിന് ഈ ഇടവേള ഇഷ്ടപ്പെട്ടു കാണില്ലെങ്കിലും തങ്ങൾക്ക് ഈ ഇടവേള അത്യാവശ്യമായിരുന്നു എന്ന് പോചടീനോ പറഞ്ഞു. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിന് എല്ലാ താരങ്ങളും ഉണ്ടാവുക എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഈ ഫൈനലിന് മുന്നിൽ ഉള്ള ഇടവേളയിൽ സന്തോഷിക്കുന്നു എന്നും പോചടീനോ പറഞ്ഞു. മറ്റന്നാൾ എവർട്ടണോടുള്ള മത്സരം കഴിഞ്ഞാൽ ജൂൺ ഒന്നിനു നടക്കുന്ന ഫൈനലിൽ മാത്രനേ ടോട്ടൻഹാമിന് കളിക്കേണ്ടതുള്ളൂ.