“നിങ്ങളെന്റെ ക്ലബിനെ വില കുറച്ചു കാണുന്നു, ഞങ്ങൾ അത് തിരുത്തുന്നു” പൊചെട്ടിനോ

ഫുട്ബാൾ ലോകം സ്പർസിനെ വില കുറച്ചു കാണുന്നുവെന്ന് ടോട്ടൻഹാം മാനേജർ പൊചെട്ടിനോ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പൊചെട്ടിനോ. രണ്ടാം പകുതിയിൽ സൺ, വേർട്ടോങ്ങാൻ, ലോറന്റെ എന്നിവർ നേടിയ ഗോളുകളിൽ ആണ് സ്പർസ് കരുത്തരായ ഡോർട്മുണ്ടിനെ മറികടന്നത്.

സൂപ്പർ താരം കെയ്ൻ ഇല്ലാതെയാണ് സ്പർസ് ഇറങ്ങിയത്. “ഫുട്ബാൾ ലോകം എന്റെ ടീമിനെ വില കുറച്ചു കാണുന്നു, യഥാര്ത്ഥത്തിൽ അവർ ഹീറോസ് ആണ്” – പൊചെട്ടിനോ പറയുന്നു.

“ടീം അവസാന നിമിഷം വരെ പോരാടുന്നുണ്ട്, വളരെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആണത്” പൊചെട്ടിനോ കൂട്ടി ചേർത്തു.

ആദ്യ പാദത്തിൽ മികച്ച വിജയം നേടിയെങ്കിലും ക്വർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ഇനിയും കടമ്പകൾ കടക്കണം എന്നു പൊചെട്ടിനോ വിശ്വസിക്കുന്നു. മാർച്ച് അഞ്ചിനാണ് രണ്ടാം പാദ മത്സരം നടക്കുക.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിലെ ‘ക്ലാസ് ഓഫ് 92’-വിന് പിറകിലെ പരിശീലകൻ വിടപറഞ്ഞു
Next articleദേശീയ ബാഡ്മിന്റൺ; സിന്ധുവിന് അനായാസ ജയത്തോടെ തുടക്കം