ദേശീയ ബാഡ്മിന്റൺ; സിന്ധുവിന് അനായാസ ജയത്തോടെ തുടക്കം

ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി വി സിന്ധുവിന് 83 ആം സീനിയർ ദേശീയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ വിജയത്തോടെ തുടക്കം. പ്രീക്വാർട്ടറിൽ നാഗ്പൂരിൽ നിന്നുമുള്ള മാളവിക ബൻസോഡിയെയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തോൽപ്പിച്ചത്. വിജയത്തോടെ സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു.

സൗത്ത് ഏഷ്യൻ അണ്ടർ 21 ഗെയിംസിലും ഖേലോ ഇന്ത്യ ഗെയിംസിലും സ്വർണ മെഡൽ ജേതാവായ മാളവികയെ അനായാസം മറികടക്കുകയായിരുന്നു സിന്ധു. 21-11, 21-13 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

ടൂര്ണമെന്റിൽ പങ്കെടുക്കുന്ന, മികച്ച റാങ്ക് ഉള്ള കളിക്കാർക്ക് ടൂര്ണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നുണ്ട്.

Previous article“നിങ്ങളെന്റെ ക്ലബിനെ വില കുറച്ചു കാണുന്നു, ഞങ്ങൾ അത് തിരുത്തുന്നു” പൊചെട്ടിനോ
Next articleവെങ്ങറാശാൻ വാങ്ങാൻ ശ്രമിച്ച താരങ്ങളുടെ ലിസ്റ്റിലേക്ക് പുതിയൊരു താരം കൂടെ