യുവേഫയുടെ മികച്ച കളിക്കാരൻ ആരാകും, ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

യുവേഫയുടെ 2017-2018 സീസണിലെ മികച പുരുഷ ഫുട്ബോളർക്കുള്ള അവാർഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചു. യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ലിവർപൂളിന്റെ മുഹമ്മദ് സല, റയൽ മാഡ്രിഡിന്റെ ലൂക്ക മോഡ്റിച് എന്നിവരാണ് ഫൈനലിസ്റ്റുകൾ.

ആഗസ്റ്റ് 30 ന് നടക്കുന്ന UCL അവാർഡ് ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുക. റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് സമ്മാനികുന്നതിൽ നടത്തിയ നിർണായക പ്രകടങ്ങളാണ് റൊണാൾഡോയെ ഫൈനൽ പട്ടികയിൽ ഇടം നൽകിയത് എങ്കിൽ ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ വഹിച്ച പങ്കാണ് മോഡ്റിച്ചിന് ഇടം നൽകിയത്. ലോകകപ്പിലെ മികച്ച താരവും മോഡ്റിച്ചായിരുന്നു.

ലിവർപൂളിലെ ആദ്യ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ താരമാണ്‌ ഈജിപ്തിന്റെ സലാ. റെഡ്സിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും പങ്ക് വഹിച്ചു.

ചാമ്പ്യൻസ് ലീഗ് കിരീടമല്ല ടീമിനെ മികച്ചതാക്കുന്നത് എന്ന് ഡി ബ്രുയി‌ൻ

ചാമ്പ്യൻസ് ലീഗ് കിരീടമില്ല എങ്കിലും മാഞ്ചസ്റ്റർ സിറ്റി ടീം മികച്ചതാണെന്ന് ഡി ബ്രുയിൻ. ചാമ്പ്യൻസ് ലീഗ് കിരീടം അല്ല ടീമിന്റെ ഗുണമളക്കാൻ ഉപയോഗിക്കേണ്ടത് എന്നും ഡി ബ്രുയിൻ പറഞ്ഞു. ഒരു മത്സരത്തിലെ പിഴവ് കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം വിട്ടു പോകുമെന്നും അതുകൊണ്ട് തന്നെ അത് ജയിക്കാൻ പ്രയാസമുള്ള കിരീടം ആണെന്നും ഡി ബ്രുയിൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ മികച്ചു നിന്നിട്ടും ലിവർപൂളിനോട് ഒരു കളിയിൽ എല്ലാം നഷ്ടപ്പെട്ടതും ഡി ബ്രുയിൻ ഓർമ്മിച്ചു. സിറ്റി കഴിഞ്ഞ സീസണ നടത്തി മികവ് ആവർത്തിക്കാൻ സാധ്യമല്ല എന്നും താരം പറഞ്ഞു. ഈ സീസണിൽ അവസാന കളിയിൽ കിരീടം നേടിയാൽ വരെ താൻ സന്തോഷവാനായിരിക്കുമെന്നും ബെൽജിയത്തിന്റെ താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യൻസ് ലീഗിന് പുതിയ ബോൾ

ചാമ്പ്യൻസ് ലീഗ് 2018-19 സീസണായുള്ള പുതിയ ബോൾ തീരുമാനം ആയി. നീല നിറത്തിലുള്ള പന്താകും ഇത്തവണ ചാമ്പ്യൻസ് ലീഗിന് ഉപയോഗിക്കുക. അഡിഡാസാണ് പന്ത് ഒരുക്കുന്നത്‌. ഫൈനലിനായി ഓറഞ്ച് നിറത്തിലുള്ള പന്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങൾ ഇന്നലെ ആണ് കഴിഞ്ഞത്. ഓഗസ്റ്റ് 30നാണ് ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്കോട്ടിഷ് ചാമ്പ്യന്മാർ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

സ്കോട്ടിഷ് ചാമ്പ്യന്മാരായ കെൽറ്റിക് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകില്ല. ചാമ്പ്യൻസ് ലെഗ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ ഗ്രീസ് ക്ലബായ ഏതൻസിനോട് പരാജയപ്പെട്ടതോടെയാണ് സെൽറ്റിക്കിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ അവസാനിച്ചത്. രണ്ടാം പാദ മത്സരത്തിൽ 2-1ന്റെ പരാജയമാണ് ഇന്നലെ ഗ്രീസിൽ കെൽറ്റിക് ഏറ്റുവാങ്ങിയത്.

ആദ്യ പാദം 1-1 എന്ന നിലയിൽ അവസാനിച്ചിരുന്നു. ഇന്നലെ ഏതൻസിനായി ഗാലൊ, ലിവാജ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. സ്കോട്ട് സിംഗ്ലയറിന്റെ ഗോളിലൂടെ ഒരു തിരിച്ചുവരവിന് കെൽറ്റിക് ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ഇനി യൂറോപ്പ ലീഗ് പ്ലേ ഓഫ് ആകും കെൽറ്റിക്ക് കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദം തീരുന്നില്ല, റാമോസിനെതിരെ രൂക്ഷ വിമർശനം നടത്തി ക്ളോപ്പ്

ചാംപ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലായെ ഫൗൾ ചെയ്ത സെർജിയോ റാമോസിനെതിരെ ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. റാമോസിന്റെ ഫൗളിനെ ദയയില്ലാത്ത ഗുസ്തിക്കാരനെ പോലെ എന്നാണ് ക്ളോപ്പ് വിശേഷിപ്പിച്ചത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിന് 2 മാസങ്ങൾക്ക് ഇപ്പുറമാണ് ക്ളോപ്പ് അന്നത്തെ വിവാദത്തെ കുറിച്ചു മൗനം വെടിയുന്നത്. മെയ് മാസത്തിൽ നടന്ന ഫൈനലിൽ 3-1 ന് മാഡ്രിഡ് ജയം സ്വന്തമാക്കിയിരുന്നു. സലായെ പരിക്കേൽപ്പിച്ച ഫൗളിന് പുറമെ ലിവർപൂൾ ഗോളി കാര്യസിനെ എൽബോ ചെയ്തു എന്ന ആരോപണവും റാമോസിനെതിരെ ഉയർന്നിരുന്നു.

വിവാദങ്ങളിൽ റാമോസിന്റെ പ്രതികരണങ്ങളെയും ക്ളോപ്പ് രൂക്ഷമായി വിമർശിച്ചു. റാമോസ് പലപ്പോഴും ഇത്തരം ഫൗളുകളിൽ നിന്ന് രക്ഷപെടുകയാണെന്നും ഒരു വർഷം മുൻപ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജൂവന്റസ് താരം കോഡറാഡോയുടെ ചുവപ്പ് കാർഡിലും റാമോസ് ഭാഗമായിരുന്നു എന്നും ക്ളോപ്പ് കൂട്ടിച്ചേർത്തു. പലരും ഇതൊക്കെ അവർ ജയിക്കുമ്പോൾ മറക്കുന്നു, പക്ഷെ ഞാൻ അത്തരകാരൻ അല്ല. ക്ളോപ്പ് തുടർന്നു.

അമേരിക്കയിൽ പ്രീ സീസൺ ടൂറിനിടയിലുള്ള പത്ര സമ്മേളനത്തിലാണ് ക്ളോപ്പ് പ്രതികരണം നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോമയുടെ പ്രസിഡന്റിന് മൂന്നു മാസത്തെ വിലക്ക് വിധിച്ച് യുവേഫ

ഇറ്റാലിയൻ ക്ലബായ റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലൊറ്റയ്ക്ക് മൂന്നു മാസത്തെ വിലക്ക് യുവേഫ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ഒഫീഷ്യൽസിനെതിരായ മോശം പെരുമാറ്റത്തിനാണ് പാലൊറ്റയെ യുവേഫ ശിക്ഷിച്ചത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മൂന്നു മാസക്കാലത്തേക്ക് പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയില്ല. സ്റ്റേഡിയത്തിൽ ഫയർ വർക്ക്സ് ഉപയോഗിച്ചതിനും സ്റ്റേഡിയം ഓർഗനൈസ് ചെയ്യാത്തതിനും റോമയ്ക്ക് 19000 യൂറോയും പിഴയായി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് തോറ്റാണ് റോമാ പുറത്തായത്. 7-6 അഗ്രിഗേറ്റിലായിരുന്നു റോമയുടെ പരാജയം. ആൻഫീൽഡിൽ 5-2 പിന്നിട്ട നിന്ന റോമാ ഇറ്റലിയിൽ 4-2. ന്റെ വിജയമാണ് നേടിയത്. രണ്ടാം പാദത്തിലെ റഫറിയിങ്ങിലെ തെറ്റുകളെ രൂക്ഷമായാണ് റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലൊറ്റ വിമർശിച്ചത്. വിമർശനം ഒടുവിൽ റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലൊറ്റയുടെ വിലക്കിലാണ് അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ചാമ്പ്യൻസ്ലീഗ് കിരീടം ബാഴ്സയ്ക്ക് അത്യാവശ്യം” – മെസ്സി

ബാഴ്സലോണയുടെ ഈ വരും സീസണിലെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗാണെന്ന് മെസ്സി. ഒരു വർഷം കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം ഇല്ലാതെ കടന്നു പോകാൻ ബാഴ്സലോണക്കാകില്ലെന്നും മെസ്സി പറഞ്ഞു. അവസാനമായി 2014-15 സീസണിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ ബാഴ്സലോണ പുറത്തായിരുന്നു.

അവസാന മൂന്ന് സീസണിലും റയൽ മാഡ്രിഡായിരുന്നു യൂറോപ്യൻ ചാമ്പ്യന്മാർ. 2005നും 2011നും ഇടയിൽ മൂന്ന് തവണ ചാമ്പ്യൻസ് ലീഗിക് മുത്തമിട്ട ടീമായിരുന്നു ബാഴ്സലോണ. എന്നാൽ അവസാന കുറച്ച് സീസണുകളിലായി സ്പെയിനിൽ ഉണ്ടാക്കുന്ന നേട്ടം യൂറോപ്യൻ വമ്പന്മാരുടെ പോരാട്ടമായ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് സാധിക്കുന്നില്ല. ഇതിന് ഈ സീസണിൽ അവസാനമുണ്ടാകും എന്ന് മെസ്സിയുടെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുവേഫ

യുവേഫയുടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളിൽ അടുത്ത സീസൺ മുതൽ നാലാമത്തെ സബ്സ്റ്റിട്യൂഷൻ അനുവധിച്ചേക്കും. എക്സ്ട്രാ ടൈമിലേക്ക് നീളുന്ന നോകൗട്ട് മത്സരങ്ങളിൽ മാത്രം ടീമുകൾക്ക് നാലാമത്തെ താരത്തെ ഉപയോഗിക്കാൻ യുവേഫ അനുമതി നൽകും.

നിലവിൽ ലോകകപ്പിൽ എക്സ്ട്രാ ടൈമിൽ നാലാമത്തെ സബ്സ്റ്റിട്യൂഷൻ ഉപയോഗിക്കാൻ ഫിഫ അനുമതി ഉണ്ട്. ഫിഫയുടെ ഈ നിയമം യുവേഫയും പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു.

യുവേഫയുടെ ചാമ്പ്യൻസ് ലീഗിന് പുറമെ യൂറോപ്പ ലീഗ്, സൂപ്പർ കപ്പ്, വനിതാ ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് തുടങ്ങിയവയിലും പുതിയ പരിഷ്കാരം ബാധകമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാംപ്യൻസ് ലീഗ് നോകൗട്ട് ഇന്ന് മുതൽ, സ്പർസ് യുവന്റസിനെതിരെ

ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആവേശം ഇന്ന് തിരിച്ചെത്തുന്നു. നോകൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുമ്പോൾ യുവന്റസ് ടോട്ടൻഹാമിനെയും, ബാസൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം 1.15 നാണ് മത്സരം കിക്കോഫ്.

യുവന്റസിന്റെ മൈതാനത്ത് യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധവും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈകർമാരിൽ ഒരാളും തമ്മിലുള്ള പോരാട്ടമാവും ഇന്നത്തെ യുവേ- സ്പർസ് പോരാട്ടം. ഹാരി കെയ്‌നും ചില്ലേനിയും നേർക്ക് നേർക്ക് വരുമ്പോൾ ഫുട്‌ബോൾ പ്രേമികൾക്ക് അത് ആവേശമാവും എന്ന് ഉറപ്പാണ്. നവംബറിന് ശേഷം ഒരു മത്സരം പോലും തോൽക്കാത്ത യുവന്റസിനെ മറികടക്കുക എന്നത് പക്ഷെ പോചെറ്റിനോയുടെ ടീമിന് എളുപ്പമാവാൻ ഇടയില്ല. ആഴ്സണലിന് എതിരായ ഡെർബി ജയത്തിന് ശേഷം എത്തുന്ന സ്പർസ് പക്ഷെ ആക്രമണത്തിൽ തങ്ങളുടെ പ്രതീക്ഷ വെക്കാനാണ് സാധ്യത. കെയ്‌നിന് പുറമെ സോണ്, എറിക്സൻ, അലി എന്നിവരെല്ലാം ഫോമിലാണ്.

യുവന്റസ് നിരയിൽ പരിക്കേറ്റ ദിബാല, കോഡറാഡോ, മാറ്റിയൂടി എന്നവർ കളിക്കാൻ സാധ്യതയില്ല. സ്പർസ് നിരയിൽ കാര്യമായ പരിക്ക് ഭീഷണിയില്ല.

ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന സിറ്റിക്ക് ഇന്ന് എവേ മത്സരത്തിൽ ബാസലാണ് എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാലായിരം ആരാധകരുമായി പിഎസ്ജി റയലിന്റെ തട്ടകത്തിലേക്ക്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് ഏറ്റു മുട്ടുമ്പോൾ റയലിന്റെ തട്ടകത്തിലേക്ക് എത്തുന്നത് നാലായിരത്തോളം വരുന്ന പിഎസ്ജി ആരാധകർ ആയിരിക്കും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവിൽ കാത്തിരിക്കുന്നത് നാലായിരം എവേ സ്റ്റാൻഡ് ടിക്കറ്റുകളാണ്.

സ്പാനിഷ് വംശജരും ഫ്രാൻസിൽ നിന്നും പോകുന്ന സപ്പോർട്ടേഴ്‌സും അടക്കം ഉള്ള ഇരിപ്പിടം ആണിത്. നെയ്‍മറും എംബാപ്പായും കവാനിയും അടങ്ങുന്ന ആക്രമണ ത്രയം നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് തീ പാറുന്നൊരു മത്സരത്തിനായാണ്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഗോളടിച്ച് റെക്കോർഡിട്ടാണ് പിഎസ്ജി മാഡ്രിഡിലേക്ക് വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാണെങ്കിലും ലാലിഗയിൽ റയലിന്റെ കാര്യം പരുങ്ങലിലാണ്. എന്നാൽ റയൽ സോസിഡാഡുമായുള്ള മത്സരത്തിൽ ഹാട്രിക്ക് നേടി ക്രിസ്റ്റിയാനോയും ആകെ അഞ്ചുഗോളടിച്ച് റയലിന്റെ അക്രമണനിരയും വീണ്ടും ഉയർത്തെഴുന്നേറ്റിട്ടുണ്ട്.

9 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ചാമ്പ്യൻസ് ലീഗിലെ നിലവിലെ ടോപ്പ് സ്‌കോറർ. പിഎസ്ജിയുടെ കവാനിയും നെയ്മറും ആറ് ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. യൂറോപ്പിലെ വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിനായി നമുക്ക് കാത്തിരിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫുട്ബോൾ ജയിച്ചു പണക്കൊതി തോറ്റു, ആന്ദേർലെക്ട് ടിക്കറ്റ് തുക തിരിച്ചു നൽകണം

ഫുട്ബോൾ ആരാധകർക്ക് മുന്നിൽ വീണ്ടും പണക്കൊതി തോറ്റു. ടിക്കറ്റ് ചാർജായി അധികം ഈടാക്കിയ തുക ബയേൺ ആരാധകർക്ക് തിരിച്ച് നൽകാൻ ആന്ദേർലെക്ടിനോട് യുവേഫ ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനിടെയാണ് എവേ ഫാൻസായ ബയേൺ ഫാൻസിനെ ആന്ദേർലെക്ട് പിഴിഞ്ഞത്. 100 യൂറോയോളമാണ് ടിക്കറ്റിന്റെ വിലയായി ആന്ദേർലെക്ട് ആവശ്യപ്പെട്ടത്. ഇത്രയും ഉയർന്ന തുകയ്ക്ക് ടിക്കറ്റ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾക്ക് പോലും ഉണ്ടാവാറില്ല. ഇതേ തുടർന്ന് കനത്ത പ്രതിഷേധങ്ങൾ ഫുട്ബോൾ ആരാധകരിൽ നിന്നും ഉണ്ടായിരുന്നു.

യുവേഫയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് ഒന്നിന് മുപ്പത് യൂറോയോളം ആന്ദേർലെക്ട് ബയേണിന് തിരിച്ച് നൽകണം. മത്സരത്തിൽ ആന്ദേർലെക്ട്നെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് ബയേൺ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. ആരാധകർക്ക് വേണ്ടി ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾക്ക് നിരക്ക് കുറച്ച് സബ്‌സിഡി എന്ന നിലയ്ക്കാണ് ബയേണിന്റെ ആരാധകർക്ക് ടിക്കറ്റ് ബയേൺ മാനേജ്‌മെന്റ് ലഭ്യമാക്കിയത്. ആരാധകരുടെ പ്രതിഷേധം അതിരു കടന്നതിനെത്തുടർന്നു ബയേണിന് ഇരുപതിനായിരത്തോളം യൂറോ യുവേഫ കഴിഞ്ഞ ഡിസംബറിൽ പിഴയിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാർവഹാൾ പി.എസ്.ജിക്കെതിരെ കളിക്കില്ലെന്ന് ഉറപ്പായി

റയൽ മാഡ്രിഡ് താരം കാർവഹാളിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി എതിരായ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിൽ പ്രാധാന്യം കുറഞ്ഞ മത്സരത്തിൽ വിലക്ക് നേരിടാൻ വേണ്ടി മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിയതിനാണ് കാർവഹാളിന് യുവേഫ നേരത്തെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ചത്. വിലക്കിനെതിരെ റയൽ മാഡ്രിഡ് അപ്പീൽ നൽകിയെങ്കിലും ആ അപ്പീൽ യുവേഫ നിരസിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങളിൽ നിന്നായിരുന്നു യുവേഫ വിലക്ക് ഏർപ്പെടുത്തിയത്.  അപ്പോളിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ 90മത്തെ മിനുട്ടിലാണ് താരം മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിച്ചത്.  ഡോർമുണ്ടുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിലക്ക് മൂലം കളിക്കാതിരുന്ന കാർവഹാളിന് പി.എസ്.ജിക്കെതിരായ അടുത്ത മത്സരം കൂടി നഷ്ട്ടമാകും.

ഫെബ്രുവരി 14നാണ് ലോക ഉറ്റുനോക്കുന്ന റയൽ മാഡ്രിഡ് – പി.എസ്.ജി പോരാട്ടം. ലാ ലീഗയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന റയൽ മാഡ്രിഡിന് യുവേഫയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാവും. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മഞ്ഞ കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ പുറത്തിരിക്കണമെന്നാണ് യുവേഫ നിയമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version