ചാമ്പ്യൻസ് ലീഗിൽ യുവന്റസ് – പിഎസ്ജി ഫൈനലിനായി കാത്തിരിക്കുന്നു- എംബപ്പേ

ചാമ്പ്യൻസ് ലീഗിൽ യുവന്റസ് – പിഎസ്ജി സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്നുവെന്ന് ലോക ചാമ്പ്യനും പിഎസ്ജിയുടെ യുവതാരവുമായ കൈലിയൻ എംബപ്പേ. പിഎസ്ജിയുടെ പ്രസിഡണ്ട് നാസർ അൽ ഖലൈഫിയും ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസ് ആണെന്ന് പറഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗിൽ കടുത്ത ഗ്രൂപ്പിലാണ് പിഎസ്ജിയെന്നും എംബപ്പേ പറഞ്ഞു.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധകനായ എംബപ്പേ റൊണാൾഡോയുടെ ഇറ്റലിയിലേക്കുള്ള വരവിനെ കുറിച്ചും പ്രതികരിച്ചു. റൊണാൾഡോയും കൂടെ എത്തിയതോടു കൂടി യൂറോപ്പിലെ ഏറ്റവും അപകടകാരികളായ ടീമായി യുവന്റസ് മാറിയെന്നും എംബപ്പേ പറഞ്ഞു. യൂറോപ്പിലെ മറ്റു ടീമുകൾ ഇറ്റാലിയൻ ചാമ്പ്യന്മാരെ കുറിച്ചിനി ആഴത്തിൽ പഠിക്കുമെന്നും എംബപ്പേ കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗ് ഫൈനൽ ന്യൂയോർക്കിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫൈനൽ യൂറോപ്പിന് പുറത്ത് വെച്ച് നടത്താൻ യുവേഫ. അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താനാണ് യുവേഫ തയ്യാറെടുക്കുന്നത്. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗ അമേരിക്കയിലേക്ക് ചുവട് മാറിയതിനു പിന്നാലെയാണ് യുവേഫയുടെ തീരുമാനം. അമേരിക്കയിൽ വെച്ച് ലീഗ് മത്സരം നടത്താമെന്ന കരാറിൽ ലാ ലീഗ ഒപ്പുവെച്ചിരുന്നു. ശക്തമായ എതിർപ്പുകളെ വകവെക്കാതെയാണ് ലാ ലീഗ തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.

ജനുവരി 27 നു വെച്ച് ജിറോണയും ബാഴ്‌സലോണയും തമ്മിലുള്ള ലാ ലീഗ പോരാട്ടം ഫ്‌ലോറിഡയിൽ വെച്ച് നടക്കും. 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുക. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാഡ്രിഡിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിലും വെച്ച് നടത്തുമെന്ന് യുവേഫ മുൻ കൂട്ടി പ്രഖ്യാപിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഇത്

ചാമ്പ്യൻസ് സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. ഫുൾ ബാക്ക് ഡാർമിയൻ ഉൾപ്പെട്ടതാണ് ടീം. യുവതാരമായതിനാൽ റാഷ്ഫോർഡിന് ടീമിൽ പേര് രജിസ്റ്റർ ചെയ്യാതെ കളിക്കാം. അതുകൊണ്ട് താരത്തിന്റെ പേര് യുണൈറ്റഡ് ഔദ്യോഗിക ലിസ്റ്റിൽ കൊടുത്തിട്ടില്ല.യുവന്റസ്, വലൻസിയ, യംഗ് ബോയ്സ് എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡ് ഇറങ്ങുന്നത്.

ടീം;

Goalkeepers: David De Gea, Lee Grant, Sergio Romero

Defenders: Victor Lindelof, Eric Bailly, Phil Jones, Chris Smalling, Marcos Rojo, Diogo Dalot, Luke Shaw, Antonio Valencia, Matteo Darmian

Midfielders: Paul Pogba, Juan Mata, Jesse Lingard, Andreas Pereira, Fred, Ashley Young, Ander Herrera, Marouane Fellaini, Nemanja Matic, Scott McTominay

Forwards: Alexis Sanchez, Romelu Lukaku, Anthony Martial

തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗിനായി റയൽ മാഡ്രിഡ്, ഗ്രൂപ്പ് ഘട്ട ടീം പ്രഖ്യാപിച്ചു

അവസാന മൂന്ന് സീസണിലെയും ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പുതിയ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സാങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിനെ ഉൾപ്പെടുത്തി കൊണ്ടാണ് റയലിന്റെ ടീം. സിദാനും റൊണാൾഡോയും ഇല്ലാത്ത റയലിന് ചാമ്പ്യൻസ് ലീഗിലെ മികവ് ആവർത്തിക്കാൻ കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. എ എസ് റോമ, സി എസ് കെ എ മോസ്കോ, വിക്ടോറിയ എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്.

ടീം;

Goalkeepers –
Keylor Navas
Kiko Casilla
Thibaut Courtois
Luca Zidane

Defenders –
Daniel Carvajal
Jesus Vallejo
Sergio Ramos
Raphael Varane
Nacho
Marcelo
Alvaro Odriozola
Sergio Reguilon
Adri
Javier Sanchez
Sergio Lopez

Midfielders –
Carlos Casemiro
Toni Kroos
Luka Modric
Marcos Llorente
Marco Asensio
Dani Ceballos
Isco
Federico Valverde
Jaime Seoane
Franchu

Forwards –
Karim Benzema
Gareth Bale
Lucas Vazquez
Mariano Diaz
Vinicius Junior
Cristo Perez

ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള ടീം പ്രഖ്യാപിച്ചു

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയ ലിവർപൂൾ പുതിയ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സാങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. ബെൽജിയൻ സ്ട്രൈക്കറായ ഒറീജിയെയും ഉൾപ്പെടുത്തിയാണ് ലിവർപൂൾ ടീം പ്രഖ്യാപിച്ചിരുക്കുന്നത്. പി എസ് ജി, നാപോളി എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ലിവർപൂൾ ഇത്തവണ പോരിന് ഇറങ്ങുന്നത്.

ടീം;
Alisson, Simon Mignolet, Nathaniel Clyne, Virgil van Dijk, Dejan Lovren, Alberto Moreno, Andy Robertson, Joel Matip, Fabinho, Georginio Wijnaldum, James Milner, Naby Keita, Roberto Firmino, Sadio Mane, Jordan Henderson, Adam Lallana, Xherdan Shaqiri, Mohamed Salah, Daniel Sturridge, Divock Origi, Dominic Solanke

ചാമ്പ്യൻസ് ലീഗിനായുള്ള യുവന്റസ് ടീം പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ലീഗിനായുള്ള യുവന്റസ് സ്ക്വാഡ് ലിസ്റ്റ് പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് യുവന്റസ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പ്രമുഖരെല്ലാം ടീമിൽ ഉണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ്, വലൻസിയ, യംഗ് ബോയ്സ് എന്നീ ടീമുകൾക്ക് ഒപ്പമാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാറ്റുരയ്ക്കുക. നീണ്ടകാലത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പിന് റൊണാൾഡോയുടെ വരവോടെ അവസാനമാകും എന്നാണ് യുവന്റസ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ടീം:
1 Szczesny
2 De Sciglio
3 Chiellini
4 Benatia
5 Pjanic
6 Khedira
7 Ronaldo
10 Dybala
11 Douglas Costa
12 Alex Sandro
14 Matuidi
15 Barzagli
16 Cuadrado
17 Mandzukic
18 Kean (B List)
19 Bonucci
20 Cancelo
21 Pinsoglio
22 Perin
23 Emre Can
24 Rugani
30 Bentancur
33 Bernardeschi

മരണ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം

അടുത്ത കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പുകളായി. ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും ശക്തമായ ഗ്രൂപ്പുകൾ മറികടന്ന് വേണം ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് അധികം ശക്തമല്ലാത്ത ഗ്രൂപ്പ് ആണ് ലഭിച്ചത്.  ഗ്രൂപ്പ് ജിയിൽ റയൽ മാഡ്രിഡ്, റോമാ, സി.എസ്.കെ.എ മോസ്കൊ, വിക്ടോറിയ പ്ലാസെൻ എന്നി ടീമുകൾ മാറ്റുരക്കും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവർപൂളും മരണ ഗ്രൂപ്പിലാണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ഇറ്റാലിയൻ ടീമായ നാപോളി, റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ലിവർപൂൾ. യുണൈറ്റഡും യുവന്റസും വലൻസിയയും യങ് ബോയ്സും ചേർന്ന ഗ്രൂപ്പ് എച്ചിലും മികച്ച പോരാട്ടങ്ങൾ നടക്കും. ഈ ഗ്രൂപ്പിൽ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിച്ച് വന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അത് യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവായി. ഇതിനു മുൻപ് രണ്ടു തവണ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിട്ട സമയത്ത് രണ്ടു മത്സരത്തിലും ഗോൾ നേടിയിരുന്നു.

അതെ സമയം സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്ക് ഇംഗ്ലണ്ടിൽ നിന്നുള്ള ടോട്ടൻഹാമിന്റെ പരീക്ഷണം ഈ സീസണിൽ നേരിടേണ്ടി വരും. ബാഴ്‌സലോ, ടോട്ടൻഹാം, പി.എസ്.വി, ഇന്റർ മിലൻ എന്നിവരടങ്ങുന്ന ശക്തമായാ ഗ്രൂപ്പാണ് ഗ്രൂപ്പ് ബി.  ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും താരതമ്യേന എളുപ്പമുള്ള മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.

അത്ലറ്റികോ മാഡ്രിഡും ഡോർട്മുണ്ടും മൊണാകോയും ക്ലബ് ബ്രാഗ്ഗും ഉൾപ്പെട്ട ഗ്രൂപ്പ് എയും ശക്തമാണ്.

ചാമ്പ്യൻസ് ലീഗ് അവാർഡിൽ റയൽ മാഡ്രിഡ് ആധിപത്യം

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ വാരികൂട്ടി റയൽ മാഡ്രിഡ്.  മികച്ച ഗോൾ കീപ്പർ, മികച്ച പ്രതിരോധ താരം, മികച്ച മിഡ്‌ഫീൽഡർ, മികച്ച ഫോർവേഡ് എന്നി അവാർഡുകളാണ് റയൽ മാഡ്രിഡ് താരങ്ങൾ വാരികൂട്ടിയത്. അവാർഡ് പട്ടികയിൽ എല്ലാ അവാർഡുകളും റയൽ മാഡ്രിഡ് താരങ്ങൾക്കാണ്.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോള കീപ്പറായി റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലർ നവാസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് കിരീടം നേടുമ്പോൾ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസാണ് മികച്ച പ്രതിരോധ താരം. റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ കൂടിയായ റാമോസ് മികച്ച പ്രകടനമാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ പുറത്തെടുത്തത്. മികച്ച മിഡ്ഫീൽഡറും റയൽ മാഡ്രിഡിന്റെ ലുക്കാ മോഡ്രിച്ചാണ്. മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

മികച്ച ഫോർവേഡിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. റയൽ മാഡ്രിഡ് ചാമ്പ്യന്മാരായ സീസണിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

 

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളെ ഇന്നറിയാം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നിർണയത്തിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. മൊണാകോയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. നാല് പോട്ടുകൾ ആക്കിയാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് ഓരോ ഗ്രൂപിലേക്കും ടീമിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.

32 ടീമുകളാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അടക്കം പ്രമുഖ ടീമുകൾ എല്ലാം പോട്ട് 1ലാണ്. യൂറോപ്പിലെ മികച്ച ആറ് ലീഗുകളിലെ ചാമ്പ്യന്മാരും കഴിഞ്ഞ തവണത്തെ യൂറോപ്പ ലീഗ് വിജയികളായ അത്ലറ്റികോ മാഡ്രിഡുമാണ് പോട്ട് 1ലെ ബാക്കി ടീമുകൾ.

ഇത് പ്രകാരം സ്പെയിനിൽ നിന്നുള്ള മൂന്ന് ടീമുകൾ പോട്ട് 1ൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ജേതാക്കളായ റയൽ മാഡ്രിഡ്, യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡ്, ലാ ലീഗ ജേതാക്കളായ ബാഴ്‌സലോണ എന്നിവരാണ് പോട്ട് 1ൽ ഇടം പിടിച്ച സ്പാനിഷ് ടീമുകൾ. കഴിഞ്ഞ 5 സീസണിലെ യൂറോപ്യൻ ക്ലബ് ടൂർണമെന്റുകളിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ബാക്കി 3 പോട്ടുകളിലെ ടീമുകളെ നിർണയിച്ചിരിക്കുന്നത്‌. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി പോട്ട് 1ലും ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും പോട്ട് 2ലും ലിവർപൂൾ പോട്ട് 3ലുമാണ്.

സെപ്റ്റംബർ 18,19 തിയ്യതികളിലാണ് ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഡിസംബർ 11,12 തിയ്യതികളിൽ നടക്കും. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വണ്ട മെട്രൊപോളിറ്റണോയിൽ വെച് ജൂൺ 1ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നിലയിൽ ആദ്യ 2 സ്ഥാനത്ത് എത്തുന്ന 16 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഈ ചടങ്ങിൽ തന്നെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്താനുള്ള അവാർഡും പ്രഖ്യാപിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലുക്കാ മോഡ്രിച്ചും മുഹമ്മദ് സലയുമാണ് അവാർഡിനായി രംഗത്തുള്ളത്.

 

 

ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് കാണികൾക്ക് വിലക്ക്

ചാമ്പ്യൻസ് ലീഗിലെ ലിയോണിന്റെ ആദ്യ മത്സരത്തിന് കാണികൾക്ക് വിലക്ക് ഏർപ്പെടുത്തി യുവേഫ. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് നടന്ന സമയത്ത് ഉണ്ടായ കാണികളുടെ പ്രശ്നങ്ങളും വംശീയം അധിക്ഷേപങ്ങളുമാണ് വിലക്ക് ഏർപെടുത്ത യുവേഫയെ പ്രേരിപ്പിച്ചത്.

വിലക്കിനു പുറമെ ഒരു ലക്ഷം യൂറോ പിഴയടക്കാനും യുവേഫ വിധിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ സി.എസ്.കെ.എ മോസ്കോക്കെതിരായ മത്സരത്തിലാണ് കാണികളുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടായത്.  ചാമ്പ്യൻസ് ലീഗിൽ ലിയോണിന്റെ എതിരാളികളെ അടുത്ത വ്യാഴാഴ്ച അറിയാം.

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; അയാക്സിനു മിന്നും ജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തോട് അടുത്ത് ഡച്ച് ക്ലബായ അയാക്സ്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ ഡൈനാമോ കീവിനെയാണ് അയാക്സ് പരാജയപ്പെടുത്തിയത്. അയാക്സിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അയാക്സ് ജയം. ആദ്യ പകുതിയിൽ തന്നെയായിരുന്നു കളിയിലെ നാലു ഗോളുകളും പിറന്നത്.

ടാഡിച്, വാൻ ഡെ ബീക്, സിയെച് എന്നിവരാണ് ഇന്ന് അയാക്സിനായി വല കുലുക്കിയത്. 2014-15 സീസണ് ശേഷം ഇതുവരെ അയാക്സ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ എത്തിയിട്ടില്ല. ഓഗസ്റ്റ് 29നാണ് രണ്ടാം പാദ മത്സരം നടക്കുക. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ യങ് ബോയ്സും ഡൈനാമോ സഗ്രബും(1-1) സമനിലയിൽ പിരിഞ്ഞു. എ ഇ കെ ഏതൻസും വീഡിയോടോണും തമ്മിലുള്ള മത്സരത്തിൽ ഏതൻസ് ഒന്നിനെതിരെ രണ്ടു ഗോളികൾക്ക് വിജയിക്കുകയും ചെയ്തു.

ടോട്ടൻഹാമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വെംബ്ലിയിൽ

ടോട്ടൻഹാമിന്റെ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വെംബ്ലിയിൽ തന്നെ കളിക്കാൻ ധാരണ. സാങ്കേതിക കാരണങ്ങളാൽ പുതിയ സ്റ്റേഡിയത്തിലേക്ക് ഉള്ള മാറ്റം വൈകിയതോടെയാണ് ചാമ്പ്യൻസ് ലീഗ് മത്സരം ടോട്ടൻഹാമിന്‌ വെംബ്ലിയിൽ  കളിക്കേണ്ടി വന്നത്. നേരത്തെ ഇതിന്റെ പേരിൽ ഒക്ടോബർ വരെയുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ വെംബ്ലിയിലേക്ക് മാറ്റിയതായി ടോട്ടൻഹാം അറിയിച്ചിരുന്നു.

സെപ്റ്റംബർ 17നോ ഒക്ടോബർ ഒന്നിനോ നടക്കേണ്ട മത്സരമാണ് ഇപ്പോൾ വെംബ്ലിയിലേക്ക് മാറ്റിയിരിക്കുന്നത്.  അതെ സമയം സെപ്റ്റംബർ 24ന് നടക്കേണ്ട കാരബാവോ കപ്പിലെ മത്സരം ടോട്ടൻഹാമിന്റെ സ്വന്തം ഗ്രൗണ്ടിൽ നടത്തേണ്ടി വരുകയാണെങ്കിൽ നിഷ്പക്ഷമായ വേദിയിൽ നടത്താൻ ഫുട്ബോൾ അസോസിയേഷനോട് അപേക്ഷിക്കുമെന്നും ടോട്ടൻഹാം വ്യക്തമാക്കി.

Exit mobile version