മെസ്സിയുടെ ഫോമില്ലായ്മ മാനസിക പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് പിർലോ

ലയണൽ മെസ്സി ഈ സീസണിൽ ശരിയായ മെസ്സിയുടെ ഫോമിൽ എത്തിയിട്ടില്ല. ബാഴ്സലോണ വിടാൻ സീസണിൽ തുടക്കത്തിം മെസ്സി ശ്രമിച്ചിരുന്നു. ക്ലബ് വിടാൻ ആകാതിരുന്ന മെസ്സി സീസൺ തന്റെ പതിവ് ഫോമിൽ ഇതുവരെ എത്തിയിട്ടുമില്ല. മെസ്സിയുടെ ഫോമില്ലായ്മ താരത്തിന് മികവില്ലാത്തത് കൊണ്ടല്ല എന്നും അദ്ദേഹത്തെ പലതും അലട്ടുന്നത് കൊണ്ടാണെന്നും പിർലോ പറഞ്ഞു.

അവസാന സമ്മറിൽ ഉണ്ടായ കാര്യങ്ങൾ ആകാം പ്രശ്നം. മെസ്സിയെ ശാരീര പ്രശ്നങ്ങളെക്കാൾ മാനസിക പ്രശ്നങ്ങൾ ആണ് കുഴക്കുന്നത് എന്നും പിർലോ പറഞ്ഞു. മെസ്സി തന്റെ താരമല്ല എന്നത് കൊണ്ട് അതിൽ താൻ അധികം അഭിപ്രായം പറയുന്നില്ല എന്നും പിർലോ പറഞ്ഞു. മെസ്സിയെയും റൊണാൾഡോയേയും താരതമ്യം ചെയ്യാൻ ആകില്ല എന്നും പിർലോ പറഞ്ഞു.