അതിവേഗം ഇബ്രാഹിമോവിച്, പരിക്ക് മാറി തിരിച്ചെത്തി

- Advertisement -

ഇബ്രാഹിമോവിച് പരിക്കായി പോയാൽ ആരും പ്രതീക്ഷിക്കാത്ത അത്ര വേഗത്തിൽ തിരിച്ചുവരുന്നത് ആണ് പതിവ്. വീണ്ടും താരം പരിക്കിനെ കീഴ്പ്പെടുത്തി വേഗം തിരിച്ചെത്തിയിരിക്കുകയാണ്‌. രണ്ടാഴ്ച മുമ്പ് ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ ഇബ്ര ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇബ്ര ഇപ്പോൾ കളത്തിൽ മടങ്ങി എത്തിയിരിക്കുകയാണ്‌.

അടുത്ത് ലീഗ് മത്സരത്തിൽ പാർമയെ മിലാൻ നേരിടുമ്പോൾ ഇബ്ര ടീമിൽ ഉണ്ടാകും. ഇതിന് ഡോക്ടർമാർ അനുമതി നൽകിയിരിക്കുകയാണ്. ഇറ്റലിയിൽ വൻ പ്രകടനങ്ങളുമായി മുന്നേറുന്ന എ സി മിലാന് ഈ വാർത്ത വലിയ ഊർജ്ജം നൽകും. ലീഗിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അടിക്കാൻ ഇബ്രയ്ക്ക് ആയിരുന്നു. ലീഗിൽ മിലാൻ ഒന്നാമത് നിൽക്കാനുള്ള പ്രധാന കാരണവും ഇബ്രഹിമോവിച് തന്നെയാണ്.

Advertisement