ദയയില്ലാതെ മാഞ്ചസ്റ്റർ സിറ്റിയും ഹാളണ്ടും, ഗോൾ വല നിറച്ച് വീണ്ടും ജയം

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇത്തവണ എഫ്.സി കോപ്പൻഹെഗനെ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഇതോടെ സീസണിൽ കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായി. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചുകൂട്ടുന്ന ഹാളണ്ട് ഇന്നത്തെ മത്സരത്തിൽ 2 ഗോൾ നേടി. 12 മത്സരങ്ങളിൽ നിന്ന് താരത്തിന്റെ 19മത്തെ ഗോളായിരുന്നു ഇത്.

തുടർന്ന് പെനാൽറ്റിയിലൂടെ റിയാദ് മഹ്‌റസും ജൂലിയൻ അൽവാരെസിന്റെയും ഗോളുകളുടെ പിൻബലത്തിലാണ് മാഞ്ചസ്റ്റർ സിറ്റി മികച്ച ജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ എഫ്.സി കോപ്പൻഹെഗൻ താരം കൊച്ചോലവയുടെ സെൽഫ് ഗോളുമായിരുന്നു.