എ.സി മിലാനെതിരെ ചെൽസിക്ക് ജയം, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്

Chelsea Ac Milan Aubamayanga

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ എ.സി മിലാനെതിരെ ചെൽസിക്ക് മികച്ച ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുണ്ടായിരുന്നു ചെൽസിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമായിരുന്നു. ചെൽസി പരിശീലകൻ ഗ്രഹാം പോട്ടറിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം കൂടിയായിരുന്നു ഇത്.

ഇന്നത്തെ ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിയിൽ ഫോഫാനയുടെ ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. അധികം വൈകാതെ ഫോഫാന പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ അഞ്ച് മിനുറ്റുനിടെ രണ്ട് ഗോളുകൾ കൂടെ നേടി ചെൽസി മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ആദ്യ റീസ് ജെയിംസിന്റെ ക്രോസിൽ നിന്ന് ഒബാമയങ്ങും തുടർന്ന് റീസ് ജെയിംസുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. തുടർന്ന് മത്സരം മികച്ച രീതിയിൽ നിയന്ത്രിച്ച ചെൽസി മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.