റഫറി അന്യായമായി പെരുമാറിയെന്ന് ക്ളോപ്പ്

Staff Reporter

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ മത്സരം നിയന്ത്രിച്ച റഫറി ഫെലിക്സ് ബ്രൈച്ച് ലിവർപൂളിനോട് അന്യായമായി പെരുമാറിയെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പ്. എന്നാൽ ലിവർപൂളിന്റെ തോൽവിക്ക് കാരണം റഫറി അല്ലെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടാമത്തെ ഗോൾ നേടുന്നതിന് തൊട്ട് മുൻപ് ലിവർപൂൾ താരം സാദിയോ മാനെയെ ഫൗൾ ചെയ്തത് വിളിക്കാത്തതാണ് ക്ളോപ്പിനെ ചൊടിപ്പിച്ചത്.

എന്നാൽ മത്സരത്തിൽ ലിവർപൂൾ തോൽവി അല്ലാതെ വേറെ ഒന്നും അർഹിച്ചിരുന്നില്ലെന്നും ചാമ്പ്യൻസ് ലീഗ് പോലെയൊരു ടൂർണമെന്റിന്റെ സെമി ഫൈനൽ എത്തണമെങ്കിൽ ഇതിലും മെച്ചപ്പെട്ട പ്രകടനം ലിവർപൂൾ പുറത്തെടുക്കണമെന്നും ക്ളോപ്പ് പറഞ്ഞു.