ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനം, ബയേൺ പി എസ് ജിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഗംഭീര പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമാകും ഇന്ന് കാണാൻ കഴിയുക. മ്യൂണിചിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബയേണും പി എസ് ജിയും നേർക്കുനേർ വരും. അവസാനം ഏറ്റുമുട്ടിയപ്പോൾ ബയേൺ വിജയിച്ച് കിരീടവുമായി മടങ്ങിയിരുന്നു. എന്നാൽ ഇത്തവണ പോരാട്ടം കൂടുതൽ കനത്തത് ആയിരിക്കും.

ബയേൺ നിരയിൽ ഇന്ന് അവരുടെ സൂപ്പർ സ്റ്റാർ ലെവൻഡോസ്കി പരിക്ക് കാരണം കളിക്കുന്നില്ല. ഒപ്പം കൊറോണ ആയതിനാൽ ഗ്നാബറിയും ടീമിൽ ഉണ്ടാകില്ല. ഇത് ബയേണ് വലിയ തിരിച്ചടി ആകും. മറുവശത്ത് പി എസ് ജിക്കും കൊറോണ പ്രശ്നമാണ്. വെററ്റി ഇന്ന് പി എസ് ജി നിരയിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തിയ നെയ്മർ ഇന്ന് ഉണ്ടാകും. അവസാന മത്സരത്തിൽ പരാജയപ്പെട്ടാണ് പി എസ് ജി ബയേണെ നേരിടാൻ വിമാനം കയറിയത്. ഇന്ന് രാത്രി 12.30നാകും മത്സരം.