പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ഡോർട്മുണ്ടിനെതിരെ ഇന്റർ മിലാൻ വിജയിച്ചു!!

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ വീണ്ടും വിജയ വഴിയിൽ എത്തി. കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണയോട് പരാജയപ്പെട്ടിരുന്ന ഇന്റർ മിലാൻ ഇന്ന് ജർമ്മനിയിലെ ശക്തരായ ഡോർട്മുണ്ടിനെ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ററിന്റെ വിജയം. മിലാനിൽ നടന്ന മത്സരത്തിൽ ഡോർട്മുണ്ടിനെ പിടിച്ചു കെട്ടാൻ തന്നെ ഇന്ററിനായി.

അർജന്റീന താരം ലോറാട്ടോ മാർട്ടിനെസ് ആണ് ഇന്ന് ഇന്ററിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ ആണ് മാർട്ടിനെസിന്റെ ഗോൾ വന്നത്. രണ്ടാം പകുതിയിൽ മാർട്ടിനെസിന് രണ്ടാം ഗോൾ നേടാൻ അവസരം ഉണ്ടായിരുന്നു എങ്കിലും പെനാൾട്ടി നഷ്ടപ്പെടുത്തിയത് വിനയായി. എങ്കിലും 89ആം മിനുട്ടിലെ കാൻഡ്രേവയുടെ ഗോൾ ഇന്ററിന്റെ വിജയം ഉറപ്പിച്ചു.

Advertisement