ബംഗ്ലാദേശ് താരങ്ങളുടെ സമരം പിൻവലിച്ചു, ഇന്ത്യയുമായുള്ള പരമ്പര നടക്കും

- Advertisement -

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബംഗ്ലാദേശ് താരങ്ങൾ നടത്തിവന്ന സമരം പിൻവലിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചകളെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ പ്രതിസന്ധിയിലായ ബംഗ്ളദേശിന്റെ ഇന്ത്യൻ പരമ്പര നടക്കുമെന്ന് ഉറപ്പായി. ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ നിസാമുദ്ധീൻ ചൗധരിയാണ് താരങ്ങൾ സമരം അവസാനിപ്പിച്ച് കളിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം സീനിയർ താരങ്ങൾ അടക്കം 60ഓളം താരങ്ങളാണ് 11 ആവശ്യങ്ങളുമായി സമരം ആരംഭിച്ചത്. ഷാകിബ് അൽ ഹസൻ, തമിം ഇക്ബാൽ, മുസഫിഖുർ റഹ്മാൻ തുടങ്ങിയ സീനിയർ താരങ്ങൾ എല്ലാം സമരത്തിൽ പങ്കാളികളായിരുന്നു. ദേശീയ താരങ്ങൾക്കും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്കും വേതന വർദ്ധനവ് നടപ്പാക്കാമെന്ന് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചതോടെയാണ് സമരം പിൻവലിച്ച് ബംഗ്ളദേശ് സീനിയർ താരങ്ങൾ ഇന്ത്യയുമായുള്ള പരമ്പരക്ക് തയ്യാറായത്.  സമരം അവസാനിച്ചതോടെ ബംഗ്ളദേശ് നാഷണൽ ലീഗ് മത്സരങ്ങൾ ശനിയാഴ്ച മുതൽ നടക്കും.

Advertisement