മെസ്സിക്ക് ഗോൾ, ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗിൽ എവേ വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ സ്ലാവിയ പ്രാഹയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ബാഴ്സലോണ നേടുന്ന ആദ്യ എവേ വിജയമാണിത്. ഇന്ന് മത്സരം തുടങ്ങി മൂന്ന് മിനുട്ടിനകം തന്നെ ബാഴ്സലോണ ലീഡ് എടുത്തിരുന്നു.

മെസ്സിയാണ് മൂന്നാമത്തെ മിനുട്ടിൽ ഗോൾ നേടിയത്. ആർതുറിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. പക്ഷെ 50ആം മിനുട്ടിൽ ബൊരിലിന്റെ ഗോളിലൂടെ സ്ലാവിയ സമനിലയിലേക്ക് തിരികെ എത്തി. 57ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ വീണ്ടും ബാഴ്സലോണയെ ലീഡിൽ എത്തിച്ചു. സുവാർസിന്റെ ഗോൾ ശ്രമം ആണ് സെൽഫ് ഗോളായി മാറിയത്. ഈ വിജയത്തോടെ ബാഴ്സലോണ 7 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്.

Advertisement